പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളിൽ ‘നറെല്ലെ’ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തി. എക്സ്മൗത്ത് (Exmouth) നഗരത്തിലാണ് കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ചത്. അതിശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ പറന്നുപോവുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ഒരു പെട്രോൾ പമ്പും പൂർണ്ണമായി തകർന്നു. ഏകദേശം 600-ഓളം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. കടൽവെള്ളം ഇരച്ചുകയറി വീടുകളിലും റോഡുകളിലും വെള്ളം കയറി.
കനാലുകൾ കവിഞ്ഞൊഴുകുകയാണ്.ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നുണ്ടെങ്കിലും പെർത്ത് (Perth) ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ജനങ്ങൾ സുരക്ഷിതമായി ഇരിക്കാൻ അധികൃതർ നിർദ്ദേശിച്ചു.































