മെൽബെണിലെ ഡാൻഡിനോങ് ആർട്‌സ് ക്ലബ്ബിൻ്റെ (DAC) ആഭിമുഖ്യത്തില് “കാർണിവൽ 2024” എന്ന പേരിൽ ഒരു ഫാമിലി ഫൺ ദിവസമായി നവംബർ 9 ശനിയാഴ്ച ആഘോഷിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നതായി ഭാരവാഹികൾ വ്യക്തമാക്കി . ഈ ദിനത്തിൽ വിവിധങ്ങളായ കായിക ഇനത്തിലുള്ള മത്സരങ്ങളും, കലാപരിപാടികളും , കുട്ടികൾക്കായിട്ടുള്ള ജമ്പിങ് castle , ഫേസ് പെയിന്റിംഗ് പിന്നെ സ്വാദിഷ്ടവും ആകര്ഷകവുമായിട്ടുള്ള ഫുഡ് സ്റ്റാളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള വടംവലിടീമുകളുടെ ആവേശം നിറഞ്ഞ മത്സരങ്ങൾ മലയാളികളുടെ മനസ്സിൽ കേരള മണ്ണിന്റെ ഗന്ധമുണർത്തുമെന്നു ഇതിന്റ സംഘാടകർ അവകാശപ്പെടുന്നു. അന്നേ ദിവസം തന്നെ നടത്തപ്പെടുന്ന മെൽബണിലെ തന്നെ ഏറ്റവും വലിയ volleyball ടൂർണമെന്റ് കായിക പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കും .
പരിപാടികളുടെ മാറ്റു കൂട്ടുവാനായി “തെക്കൻ റവൊല്യൂഷൻസ്” അവതരിപ്പിക്കുന്ന ഗാനസന്ധ്യയും , പിന്നെ മെൽബണിലെ പ്രമുഖ ഡാൻസ് ടീമുകൾ അവതരിപ്പിക്കുന്ന ഡാൻസ് പരിപാടികളും DAC കാര്ണിവലിന്റ ഭാകമാകും. പ്രവേശനം തികച്ചും സൗജന്യമായ ഈ പരിപാടിയുടെ മെയിൻ സ്പോൺസർ V care dental സർവീസ് ആണ് . DAC കാർണിവലിൽ ഭാഗമാകുവാൻ എല്ലാ കലാസ്നേഹികളെയും, കായികപ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
തീയതി: 9 നവംബർ 2024
സമയം :0900am – 1000pm
സ്‌ഥലം: St.ജോൺസ് കോളേജ്,ഡാണ്ടിനോങ് .
വിശദ വിവരങ്ങൾക്ക് പ്രോഗാം കോഓർഡിനേറ്റർമാരായ വിനോദ് – 0425007704, ബിന്നി – 0415671426, ജെയ്‌സൺ – 0435844721 ,ജിതേഷ് -0481 351 155 എന്നിവരെ സമീപിക്കുക.






























