ഡാർവിൻ : ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ സിറോ മലബാർ പള്ളിയിലെ ഈ വർഷത്തെ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ഡിസംബർ 24ന് രാത്രി 9 മണിക്ക് നൈറ്റ് ക്ലിഫ് സെൻറ് പോൾസ് ദേവാലയത്തിൽ വച്ച് നടക്കും. വികാരി റവ ഡോ ജോൺ പുതുവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശുശ്രൂഷകൾക്ക് ശേഷം ഇടവക ഒരുക്കുന്ന ഗ്ലോറിയ 2025 കാരൾ ഗാനങ്ങൾ, ക്രിസ്മസ് പ്രോഗ്രാമുകൾ, ക്രിസ്മസ് ലക്കി നറുക്കെടുപ്പ് തുടങ്ങിയവ നടക്കും. കൈകാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.































