Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

വായുവിൽ വൃത്തം വരച്ചു പിന്നാലെ അടിയന്തര സന്ദേശം, യുഎസ് സേനയുടെ നട്ടെല്ലായ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം

by Kerala News Web Desk 04
May 6, 2026
in USA
0 0
A A
വായുവിൽ വൃത്തം വരച്ചു പിന്നാലെ അടിയന്തര സന്ദേശം, യുഎസ് സേനയുടെ നട്ടെല്ലായ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ പറക്കുന്ന പെട്രോൾ പമ്പ് എന്നറിയപ്പെടുന്ന ബോയിംഗ് കെസി 135 സ്ട്രാറ്റോ ടാങ്കർ വിമാനം കാണാതായി. പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറക്കുമ്പോൾ 7700 എന്ന അടിയന്തര സന്ദേശം നൽകിയതിന് പിന്നാലെയാണ് സൈനിക വിമാനം കാണാതായത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് സൈനിക വിമാനം കാണാതായതെന്നതാണ് ശ്രദ്ധേയം. യുഎഇയിലെ അൽ ദഫ്ര ബേസിൽ നിന്നുമാണ് ബോയിംഗ് കെ സി സ്ട്രാറ്റോ ടാങ്കർ ടേക്ക് ഓഫ് ചെയ്തത്. ഖത്തറിന് സമീപത്ത് വച്ചാണ് ഈ വിമാനവുമായുള്ള ബന്ധം നഷ്ടമായത്.താഴ്ന്ന് പറക്കുന്നതിന് മുൻപായി വായുവിൽ വൃത്താകൃതിയിലുള്ള പാറ്റേൺ വരച്ചാണ് വിമാനം അപായ സൂചന വൽകിയത്.

പറക്കുമ്പോൾ വിമാനത്തിൽ നിന്ന് ‘7700’ എന്ന അടിയന്തര അപകട സന്ദേശം ലഭിച്ചതായി ഫ്ലൈറ്റ്‌റഡാർ24 ഡാറ്റ വ്യക്തമാക്കുന്നു. സാധാരണയായി വിമാനത്തിനുള്ളിൽ ഗുരുതരമായ സാങ്കേതിക തകരാറുകളോ മറ്റോ സംഭവിക്കുമ്പോഴാണ് പൈലറ്റുമാർ ഇത്തരമൊരു സന്ദേശം അയക്കുന്നത്.ഖത്തറിന് മുകളിൽ എത്തിയപ്പോഴാണ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ പൂർണ്ണമായും നഷ്ടമായത്. ലഭ്യമായ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, സിഗ്നൽ നഷ്ടമാകുന്നതിന് മുൻപായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ഇറാഖിൽ വെച്ച് ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് ഇതേ വിഭാഗത്തിൽപ്പെട്ട ഒരു വിമാനം നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ലോകം നോക്കിക്കാണുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യുഎസ് വ്യോമസേനയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന കെസി 135 വിമാനങ്ങൾ, യുദ്ധവിമാനങ്ങൾക്കും ബോംബറുകൾക്കും ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ധനം നിറയ്ക്കുന്നതിന് പുറമെ സൈനികരെയും ചരക്കുകളെയും നീക്കാനും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനും ഈ വിമാനം ഉപയോഗിക്കാറുണ്ട്. സംഭവത്തെക്കുറിച്ച് അമേരിക്കൻ സൈന്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇറാനിയൻ വാർത്താ ഏജൻസികൾ ഈ കാണാതാകൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഈ സംഭവത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് ഇറാൻ സൂചന നൽകിയിട്ടില്ല. നിലവിൽ വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
USA

എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

November 17, 2026
ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന
USA

ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന

November 14, 2026
ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ
USA

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ

November 10, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
Next Post
മുഖ്യമന്ത്രിപ്പോര്; ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക്, ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്താൻ എഐസിസി നിരീക്ഷകർ

മുഖ്യമന്ത്രിപ്പോര്; ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക്, ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്താൻ എഐസിസി നിരീക്ഷകർ

‘ബോക്സ്ഓഫീസ് റെക്കോർഡുകൾ ഒരുങ്ങിയിരുന്നോളൂ, ജോർജുകുട്ടി വരുന്നുണ്ട്’; ‘ദൃശ്യം 3’ സെൻസറിങ്ങ് പൂർത്തിയായി

'ബോക്സ്ഓഫീസ് റെക്കോർഡുകൾ ഒരുങ്ങിയിരുന്നോളൂ, ജോർജുകുട്ടി വരുന്നുണ്ട്'; 'ദൃശ്യം 3' സെൻസറിങ്ങ് പൂർത്തിയായി

കൊല്ലത്ത് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മ‍‍ർദ്ദിച്ച് രണ്ടാനച്ഛൻ

കൊല്ലത്ത് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മ‍‍ർദ്ദിച്ച് രണ്ടാനച്ഛൻ

കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി; ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് വിവരം തേടി രാഹുൽ ഗാന്ധി

കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി; ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് വിവരം തേടി രാഹുൽ ഗാന്ധി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist