ദുബായ്: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി. ശനിയാഴ്ച രാത്രി പത്തുമണിക്കുള്ള ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ദുബായ് കറാമയിലെ ഡേ ടു ഡേ ഷോപ്പിംഗ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗില്‍ വെച്ചാണ് രണ്ടുപേരുടെ മരണത്തിന് കാരണമായ അപകടം സംഭവിച്ചത്. ഒമ്പതുപേര്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
സാമൂഹ്യപ്രവര്‍ത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാശിം, അബ്ദുറഹ്‌മാന്‍, മുഹമ്മദ് ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.