Monday, August 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

വന്‍ ദുരന്തമായി ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ആൽഫ റോക്കറ്റ് പ്രീഫ്ലൈറ്റ് ടെസ്റ്റ്

by Kerala News Web Desk 04
October 1, 2025
in USA
0 0
A A
വന്‍ ദുരന്തമായി ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ആൽഫ റോക്കറ്റ് പ്രീഫ്ലൈറ്റ് ടെസ്റ്റ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെക്‌സസ്: ഗ്രൗണ്ട് ടെസ്റ്റിനിടെ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ആൽഫ റോക്കറ്റ് പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. ആൽഫ റോക്കറ്റ് അതിന്‍റെ ഏഴാമത്തെ പരീക്ഷണ ദൗത്യത്തിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം. 2025 സെപ്റ്റംബർ 29ന് ടെക്‌സസിൽ ബ്രിഗ്‌സിലുള്ള ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ പരീക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രീഫ്ലൈറ്റ് ടെസ്റ്റ് സ്ഫോടനത്തില്‍ അവസാനിക്കുകയായിരുന്നു. ബൂസ്റ്റർ പൂര്‍ണമായും തകര്‍ന്നെങ്കിലും ശരിയായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചതിനാൽ ആർക്കും പരിക്കില്ല എന്ന് കമ്പനി വ്യക്തമാക്കി. ബ്രിഗ്‌സ് സൈറ്റിലെ മറ്റ് സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. എന്നാൽ ടെസ്റ്റ് സ്റ്റാൻഡിന് ചില നാശനഷ്‍ടമുണ്ടായി. സ്ഫോടനത്തിൽ ആൽഫയുടെ മുകളിലെ എഞ്ചിൻ നോസിലിന് കേടുപാടുകൾ സംഭവിച്ചു. കൂടാതെ, വിക്ഷേപണത്തിലെ പേലോഡായിരുന്ന എൽഎം 400 മൈൽ ലോക്ക്ഹീഡ് മാർട്ടിൻ ഉപഗ്രഹം കാണാതെയുമായി.

പൊട്ടിത്തെറിച്ച് ആൽഫ റോക്കറ്റ്
96.7 അടി (29.6 മീറ്റർ) ഉയരവും രണ്ട് ഘട്ടങ്ങളുമുള്ള ആൽഫ 2021 സെപ്റ്റംബറിൽ ആണ് പരീക്ഷണ വിക്ഷേപണം തുടങ്ങിയത്. ഇതുവരെ നടത്തിയ ആറ് ആൽഫ വിക്ഷേപണങ്ങളിൽ രണ്ടെണ്ണം മാത്രമേ ഇതുവരെ പൂർണ്ണമായും വിജയിച്ചിട്ടുള്ളൂ. ഏറ്റവും ഒടുവിൽ 2025 ഏപ്രിലിൽ മെസേജ് ഇൻ എ ബൂസ്റ്റർ എന്ന് വിളിക്കപ്പെട്ട ദൗത്യത്തിനിടെ, ആദ്യ ഘട്ടം ശരിയായി വേർപെടുത്താൻ കഴിയാതെ വന്നതോടെ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടർന്ന് ഫയർഫ്ലൈ വിപുലമായ ഒരു അന്വേഷണവും നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ “പ്ലൂം-ഇൻഡ്യൂസ്ഡ് ഫ്ലോ സെപ്പറേഷൻ” എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം മൂലമുണ്ടായ താപ വർധനവാണ് പ്രശ്നത്തിന് കാരണമെന്ന് ഫയർഫ്ലൈ കണ്ടെത്തി. തുടർന്ന് ഈ മാസം ആദ്യം, യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ കമ്പനിയുടെ അനോമലി ഇൻവെസ്റ്റിഗേഷന്‍റെ ഫലങ്ങൾ അംഗീകരിക്കുകയും ആൽഫയെ വീണ്ടും വിക്ഷേപിക്കാൻ അനുവദിക്കുകയുമായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫയർഫ്ലൈ എയ്‌റോസ്‌പേസ് ത്രിശങ്കുവില്‍
അതുകൊണ്ടുതന്നെ ഈ പുതിയ സ്‍ഫോടനം ആൽഫ റോക്കറ്റിന്‍റെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങളിലേക്ക് നയിക്കുന്നു. ആൽഫ ഇപ്പോഴും സാങ്കേതിക പരിമിതികളുണ്ടെന്ന് ഈ സ്ഫോടനം സൂചിപ്പിക്കുന്നു. സ്‌ഫോടനം എങ്ങനെ സംഭവിച്ചുവെന്നും അത് നന്നാക്കാൻ അവർക്ക് എന്തുചെയ്യാൻ സാധിക്കുമെന്നും ഫയർഫ്ലൈ സൂക്ഷ്‌മമായി പരിശോധിക്കുന്നു. പുതിയ സ്‍ഫോടനത്തിന്‍റെ കാരണത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തുകയും അതിനനുസരിച്ച് ടെസ്റ്റ് സൈറ്റ് നന്നാക്കുകയും ചെയ്യുമെന്ന് ഫയർഫ്ലൈ എയ്‌റോസ്‌പേസ് പറയുന്നു. ഓരോ പരീക്ഷണത്തിൽ നിന്നും തങ്ങളുടെ ഡിസൈൻ മെച്ചപ്പെടുത്താനും കൂടുതൽ വിശ്വസനീയമായ ഒരു സംവിധാനം നിർമ്മിക്കാനും പഠിച്ചുവെന്നും ഫയർഫ്ലൈ വ്യക്തമാക്കുന്നു. പുതിയ പരീക്ഷണ വിക്ഷേപണത്തിന് സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇനിയുള്ള ദൗത്യങ്ങള്‍ വൈകാൻ സാധ്യതയുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
Next Post
ഭാര്യയുടെയും സഹോദരിയുടെയും പേരിൽ ചിട്ടിപിടിച്ച് കെഎസ്എഫ്ഇ മാനേജർ, എല്ലാം വ്യാജ രേഖകൾ നൽകി, ഒളിവിൽ പോയ പ്രതി വര്‍ഷങ്ങൾക്ക് ശേഷം പിടിയിൽ

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് നേരെ ആക്രമണം, ആശുപത്രിയിൽ

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

വിവാഹം കഴിയ്ക്കാൻ വിസ്സമ്മതിച്ചു, ​ഗർഭിണിയായ 16കാരി കാമുകനെ കൊലപ്പെടുത്തി

ധനുശ്രീ മരിച്ചത് സ്കൂട്ടർ കുഴിയിൽ വീണല്ല’; ആരോപണങ്ങൾക്ക് മറുപടിയുമായി ഡി.കെ. ശിവകുമാർ

ധനുശ്രീ മരിച്ചത് സ്കൂട്ടർ കുഴിയിൽ വീണല്ല'; ആരോപണങ്ങൾക്ക് മറുപടിയുമായി ഡി.കെ. ശിവകുമാർ

സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്, ‘കപ്പൽ യാത്രയെപ്പറ്റി പറഞ്ഞിട്ടില്ല’, കാണാതായ മൊബൈൽ പിടിച്ചെടുത്തു

സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്, 'കപ്പൽ യാത്രയെപ്പറ്റി പറഞ്ഞിട്ടില്ല', കാണാതായ മൊബൈൽ പിടിച്ചെടുത്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist