ഓസ്ട്രേലിയൻ മൈഗ്രേഷൻ രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്ലൈവേൾഡിൻ്റെ ഗൾഫിലെ പുതിയ സ്ഥാപനം കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു. നാഷ്ണൽ ഏവിയേഷൻ സർവീസിലെ ഗവൺമെൻ്റ് റിലേഷൻ വിഭാഗം ഡയറക്ടർ അൻവർ എസ് അൽഫാദിലിൻ്റെയും ഫഹദ് അൽദീസിയുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഫ്ലൈവേൾഡ് സി.ഇ.ഒ റോണി ജോസഫ്, ഫ്ലൈവേൾഡ് ഗ്ലോബൽ ബിസിനസ് അഡ്വൈസർ രഞ്ജി ജോസഫ് എന്നിവർ നേരിട്ടും മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി, പ്രിൻസ് ജേക്കബ് എന്നിവർ ഓൺലൈനായും പരിപാടിയിൽ പങ്കെടുത്തു.
ഫ്ലൈവേൾഡിൻ്റെ ഗൾഫിലെ രണ്ടാമത്തെ ഓഫീസാണിത്. ഓസ്ട്രേലിയയിലേക്ക് മൈഗ്രേഷനോടൊപ്പം വിദേശപഠനവും ആഗ്രഹിക്കുന്നവർക്ക് വിദഗ്ദരായ മൈഗ്രേഷൻ ലോയേഴ്സ് വഴി കൃത്യമായ മാർഗനിർദേശങ്ങൾ നൽകി മികച്ച തൊഴിലിലേക്ക് എത്താനുള്ള അവസരമാണ് ഫ്ലൈവേൾഡ് ഒരുക്കുന്നത്.































