കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി. 6 കിലോ കഞ്ചാവാണ് പിടികൂടിയത്. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്. ആർ പി എഫും കണ്ണൂർ റെയിഞ്ച് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംസ്ഥാനത്ത് കഞ്ചാവ് വിൽപ്പന വ്യാപകമാവുകയാണ്. ബെംഗളൂരുവിൽനിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിലായിരുന്നു. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയർ ഏജൻസിയിൽ വന്നപ്പോഴാണ് അറസ്റ്റിലായത്. 22 വയസുള്ള വൈശാഖിനെ തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്.