പാറ്റ്ന: ബിഹാറിലെ സ്വർണ്ണക്കടകളിൽ ഉപഭോക്താക്കൾക്ക് പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മോഷണങ്ങളും കവർച്ചകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷൻ നൽകിയ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ജനുവരി എട്ട് മുതൽ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വരും. ഹിജാബ്, നിഖാബ്, ബുർഖ എന്നിവ ധരിച്ചവർക്കും മാസ്ക്, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് മുഖം പൂർണ്ണമായോ ഭാഗികമായോ മറച്ചിട്ടുള്ളവർക്കും ജ്വല്ലറികളിൽ പ്രവേശനം അനുവദിക്കില്ല. മുഖം വ്യക്തമാക്കിയാൽ മാത്രമേ കടയ്ക്കുള്ളിലേക്ക് പ്രവേശനം നൽകൂ































