Perth- Geraldton : ജെറാൾഡ്ട്ടണിലുള്ള മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ
വളരെ വിപുലമായ രീതിയിൽ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു. ഭാഷാഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും വലിയവരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത ഹോളി ആഘോഷ ചടങ്ങുകൾ തികച്ചും പ്രകൃതി സൗഹാർദപരം ആയിരുന്നു.

മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റ് സൗമ്യ ഹരി കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഹോളി ആഘോഷ പരിപാടികൾ ഏവരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഫ്രഞ്ച്,ഓസ്ട്രേലിയൻ,ആഫ്രിക്കൻ, ഫിലിപ്പീനോ, ഇന്ത്യൻ സ്വദേശികളുടെയും ലോക്കൽ മേയർ Jerry Clune ന്റെയും സാനിധ്യം ഹോളി ആഘോഷ ചടങ്ങിന്റെ മാറ്റുകൂട്ടി.


വര്‍ണങ്ങള്‍ വാരിവിതറിയ ഹോളി ആഘോഷങ്ങളില്‍ ഇന്ത്യന്‍ പാചകരീതികളും നൃത്ത പരിപാടികളും കൊണ്ട് അന്തരീക്ഷം സമ്പന്നമായി.ജന്മനാട്ടിലെ ആഘോഷങ്ങള്‍ക്ക് പകരമാകില്ലെങ്കിലും ഇത്തരം ആഘോഷപരിപാടികള്‍ തങ്ങള്‍ക്ക് നല്കുന്ന സന്തോഷം ചെറുതല്ലെന്ന് ആഘോഷങ്ങളിൽ പങ്കെടുത്ത മിക്ക ഇന്ത്യക്കാരും അഭിപ്രായപ്പെട്ടു.


തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങളിൽ ജാതി മത ഭേദമന്യേ എല്ലാ മേഖലയിലുമുള്ള ആളുകളും പരസ്പരം വർണങ്ങൾ വാരിയെറിഞ്ഞും ദേഹമാസകലം വർണങ്ങൾ വാരിവിതറിയും ഉത്സവ തിമിർപ്പോടെ നിറങ്ങളുടെ ഉത്സവത്തിൽ പങ്കുചേർന്നു.































