മെൽബണ്‍: മെൽബണ്‍ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് വിശുദ്ധ തീർഥാടനം ഏപ്രിൽ മാസത്തിലെ സ്കൂൾ അവധി ദിനങ്ങളായ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്നു.18ന് രാവിലെ മെൽബണിൽ നിന്നും ബസിൽ യാത്ര ആരംഭിക്കുന്നത്. 19ന് രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ കബറിടം സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് സിഡ്നിയുടെ വശ്യതയാർന്ന നഗരക്കാഴ്ചകൾ ആസ്വദിക്കുവാനും, രാത്രിയാമങ്ങൾ ചെലവിടുന്നതിനുമായി സിഡ്നി സിറ്റി വിനോദയാത്രയും ഉണ്ടായിരിക്കും. ഓസ്ട്രേലിയായിലെ പ്രസിദ്ധമായ Mercure 4 Star Hotel ലാണ് താമസസൗകര്യം ഒരുക്കിയിക്കുന്നത്.
ഫിലിപ്സ് കുരിക്കോട്ടിൽ, ലാൻസ്മോൻ വരിക്കശേരിൽ എന്നിവർ കോർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ, യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.ഇടവകയുടെ ദശാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ വിശുദ്ധ മേരി മക്കിലപ്പിന്റെ അനുഗ്രഹങ്ങൾ യാചിക്കുന്നതിനും പ്രാർഥനാ സഹായം അഭ്യർഥിക്കുന്നതിനും സിഡ്നിയുടെ നഗര സൗന്ദര്യം ആസ്വദിക്കുന്നതിനുമായി എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്തു കൊള്ളുന്നുവെന്ന് ഇടവകവികാരി ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ, കണ്‍വീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
































