കാൻബറ: ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ പ്രവാസികൾക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്കും ഒരു പ്രധാന വാർത്ത. കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഓസ്ട്രേലിയയിലുടനീളമുള്ള കൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി വിഎഫ്എസ് ഗ്ലോബൽ അറിയിച്ചു.
2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ താൽക്കാലിക നിയന്ത്രണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. പാസ്‌പോർട്ട് പുതുക്കൽ, വിസ അപേക്ഷകൾ, ഒസിഐ (OCI) കാർഡ് തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു.
അടിയന്തിര ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കാൻ കാത്തിരിക്കുന്നവർ പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.































