കുട്ടി കുരങ്ങിനൊപ്പം റീൽ ചെയ്ത ആറ് നേഴ്സുമാർക്കെതിരെ നടപടി. ഉത്തർ പ്രദേശിലെ ബഹറായിച്ച് ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുട്ടിക്കുരങ്ങിനൊപ്പം റീൽ ഉണ്ടാക്കിയ ആറ് നേഴ്സുമാർക്ക് സസ്പെൻഷൻ. ഉടുപ്പിട്ട കുരങ്ങ് മേശപ്പുറത്തെ ഫയലുകളിലൂടെ ചാടി നടക്കുന്ന വീഡിയോ വൈറലായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനായിരുന്നു നേഴ്സുമാരുടെ ശ്രമം. ഇവർ തന്നെയായിരുന്നു വീഡിയോ പുറത്തുവിട്ടതു൦. മഹാരാജ സുഹേൽദേവ് മെഡിക്കൽ കോളേജിന് കീഴിലുള്ള മഹർഷിബാലാർക്ക് ആശുപത്രിയിലാണ് സംഭവം.ഗൈനക്കോളജി വിഭാഗത്തിലാണ് ഈ നേഴ്സുമാർ ജോലി ചെയ്തിരുന്നത് സംഭവം വിശദമായി അന്വേഷിക്കാൻ ഡോക്ടർമാരുടെ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.