ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം ഒരുക്കി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി ഇന്ന് ചർച്ചകൾ നടക്കും. വ്യവസായികളുടെ സംയുക്ത യോഗത്തിലും പ്രവാസികളുടെ സമ്മേളനത്തിലും മോദി സംസാരിക്കും. ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഓസ്ട്രേലിയയിൽ എത്തിയത്. ഇന്നലെ മെൽബണിലെ ഹോട്ടലിൽ ഇന്ത്യൻ സമൂഹം മോദിയെ വരവേറ്റു. ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. വൈകിട്ട് പ്രവാസികളുടെ സമ്മേളനത്തിലും മോദി സംസാരിക്കും.































