ന്യൂയോര്‍ക്ക്: യു.എസില്‍ ന്യൂജേഴ്സിയിലെ സൗത്ത് പ്ലെയിൻഫീല്‍ഡില്‍ മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവച്ച് കൊന്ന ഇന്ത്യൻ വിദ്യാര്‍ത്ഥി അറസ്റ്റില്‍.
പ്രാദേശികസമയം തിങ്കളാഴ്ച രാവിലെ 9 ഓടെ ഇവര്‍ താമസിച്ച വീട്ടിലായിരുന്നു സംഭവം. ഗുജറാത്ത് സ്വദേശി ഓം ബ്രഹ്മ്ഭട്ട് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ അമ്മയുടെ മാതാപിതാക്കളായ ദിലീപ് കുമാര്‍ ബ്രഹ്മ്ഭട്ട് (72) ബിന്ദു ( 72 ), ഇവരുടെ മകൻ യഷ്‌കുമാര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് പൊലീസില്‍ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ച ദിലീപ് അടുത്തിടെയാണ് ഭാര്യയ്ക്കൊപ്പം ന്യൂജേഴ്സിയിലുള്ള യഷിന്റെ വസതിയില്‍ താമസത്തിനെത്തിയത്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം 18 മാസം മുമ്ബാണ് ഓം യു.എസില്‍ ഉപരിപഠനത്തിനെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.