പെർത്തിലെ ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ (ISWA) നേതൃത്വത്തിൽ, AKS Cricketന്റെ സ്‌പോൺസർഷിപ്പിൽ, Inter Council Indoor Cricket League സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. സമൂഹത്തിൽ സൗഹൃദവും ടീമ്സ്‌പിരിറ്റും വളർത്തുകയാണ് ലീഗിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.
ലീഗിൽ 24 പുരുഷന്മാരുടെ ടീമുകൾക്കും 10 വനിതാ ടീമുകൾക്കും പങ്കെടുക്കാം. ഓരോ ടീമിനും 300 ഡോളർ വീതമാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തിനനുസരിച്ച് ലീമിംഗ്, ബാല്കട്ട, ബാലജൂറ എന്നിവിടങ്ങളിലായിരിക്കും മത്സര വേദികൾ ക്രമീകരിക്കുക.
ടീമുകൾക്ക് സ്വന്തം പേരും ലോഗോയും തിരഞ്ഞെടുക്കാൻ, സ്പോൺസർഷിപ്പ് നേടാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. ജേഴ്‌സികളും ഉപകരണങ്ങളും പ്രത്യേക വിലയിൽ ലഭ്യമാക്കുമെന്ന് AKS Cricket അറിയിച്ചു.ഓസ്ട്രേലിയൻ, അന്തർദേശീയ ഇൻഡോർ ക്രിക്കറ്റ് മാനദണ്ഡങ്ങളെ അനുസരിച്ചും ISWA കൗൺസിൽ ഘടനയെ പരിഗണിച്ചുമാണ് മത്സരനിയമങ്ങൾ തയ്യാറാക്കിയിട്ടുള്ളത് .
ടീമുകൾക്ക് രജിസ്ട്രേഷൻ ചെയ്യാൻ ISWA വെബ്സൈറ്റ് വഴി സൗകര്യമൊരുക്കിയിട്ടുണ്ട്:
https://iswa-perth.org/iswa-inter-council-cricket-tournament/