ക്വിൻസ്‌ലാൻഡിൽ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF)ന്റെ നേതൃത്വത്തിലുള്ള ഇല്ലിസിറ്റ് ടൊബാക്കോ ടാസ്‌ക് ഫോഴ്‌സ് (ITTF) നടത്തിയ വൻ പരിശോധനയിൽ, രാജ്യത്തെ ഏറ്റവും വലിയ അനധികൃത പുകയില കുറ്റകൃത്യ സംഘങ്ങളിൽ ഒന്നിന്റെ പ്രവർത്തനങ്ങൾ കണ്ടെത്തി.
2025 ഫെബ്രുവരിയിൽ ഓപ്പറേഷൻ ബിയർ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലൂടെയാണ് സംഘത്തിന്റെ ഇടപാടുകൾ പുറത്തുവന്നത്. പുകയിലയുടെ അനധികൃത ഇറക്കുമതി, വിതരണം, സംഭരണം, ഗതാഗതം, പണശുദ്ധീകരണം എന്നിവയിൽ വ്യാപകമായി പ്രവർത്തിക്കുന്ന ഈ സംഘത്തെ ഗൗരവമായ ക്രിമിനൽ ഭീഷണിയായി കരുതുന്നുവെന്ന് ABF അറിയിച്ചു.സംഘം രാജ്യത്തുടനീളം അനധികൃത പുകയിലയും വേപ്പ് ഉൽപ്പന്നങ്ങളും വിൽക്കുന്ന കടകളും നടത്തുന്നതായും ഇവയിൽ നിന്നുള്ള ലാഭം ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് ഉപയോഗിക്കുന്നതായും പോലീസ് സംശയിക്കുന്നു.
ഓസ്ട്രേലിയൻ ബോർഡർ ഫോഴ്‌സ്ന്റെ (ABF) നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ വൻ പരിശോധനയിൽ അനധികൃത പുകയില, സിഗരറ്റ്, വേപ്പ് ഉൽപ്പന്നങ്ങൾ എന്നിവ പിടികൂടി. രാജ്യത്തെ പ്രമുഖ ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇതോടെ തകർന്നതായി അധികൃതർ വ്യക്തമാക്കി.
Tallaiയിലെ ഒരു വീടിലും Carraraയിലെ ഏഴ് ഗോഡൗണുകളിലുമുള്ള പരിശോധനയിൽ കണ്ടെത്തിയത്:
75 ലക്ഷത്തിലധികം സിഗരറ്റുകൾ
218 കിലോ ലൂസ് ടൊബാക്കോ
1,890 സിഗാറുകൾ
40,000 ഓസ്ട്രേലിയൻ ഡോളർ പണം
26,000-ത്തിലധികം വേപ്പ് ഉപകരണങ്ങളും 7 ലിറ്റർ വേപ്പ് ലിക്വിഡും
പുകയില ഉൽപ്പന്നങ്ങളുടെ നികുതി മൂല്യം AUD $10.9 മില്യൺ-ത്തിലധികവും വേപ്പ് ഉൽപ്പന്നങ്ങളുടെ വിപണി മൂല്യം AUD $1.3 മില്യൺ-ത്തിലധികവും ആണെന്ന് കണക്കാക്കുന്നു.ക്വിൻസ്‌ലാൻഡിലെ ഹൈസ്കൂൾ വിദ്യാർത്ഥികളിൽ വേപ്പിംഗ് 2017 മുതൽ 2023 വരെ മൂന്നിരട്ടി വർധിച്ചതായും യുവാക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ പ്രവണതയ്ക്കെതിരെ ശക്തമായ നടപടി തുടരേണ്ടതാണെന്നും ഗോൾഡ് കോസ്റ്റ് പബ്ലിക് ഹെൽത്ത് യൂണിറ്റ് അറിയിച്ചു.
അനധികൃത പുകയില ഇറക്കുമതിയെക്കുറിച്ച് വിവരം ഉള്ളവർ abf.gov.au/borderwatch വഴി അറിയിക്കേണ്ടതാണെന്ന് ABF വ്യക്തമാക്കി































