ബ്രിസ്ബെയ്ൻ : ഐ പി സി ഓസ്ട്രേലിയ റീജിയന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായും, ദൈവജനത്തിന്റെ ഐക്യവും ആത്മീയ ഉണർവും സുവിശേഷ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയും രൂപീകരിക്കപ്പെട്ട “ഐ പി സി ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ” ഉദ്ഘാടനം ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ഏലിയാസ് ജോൺ, പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിച്ചു. ഐ പി സി ഓസ്ട്രേലിയ റീജിയൻ സെക്രട്ടറി ഇവാ. മനു ജോസഫ് അധ്യക്ഷനായിരുന്നു. ഐ പി സി ക്വീൻസ്‌ലാൻഡ് ചാപ്റ്റർ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇവാ. എബ്രഹാം വർഗീസ് (അനിമോൻ) കൃതജ്ഞത രേഖപ്പെടുത്തി.
പാസ്റ്റർ ജോൺ തോമസ് (ഹണി പാസ്റ്റർ)ആശംസ അറിയിച്ചു.
വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാർ, സഭാ വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിൽ പാസ്റ്റർ തോമസ് ജോർജ്, പാസ്റ്റർ ഏലിയാസ് ജോൺ എന്നിവർ ചേർന്ന് പുതിയ ഭാരവാഹികളെ, പ്രാർത്ഥിച്ചു ശുശ്രൂഷകൾക്കായി നിയോഗിച്ചു.ദൈവത്തിന്റെ മഹത്വത്തിനും സഭയുടെ ആത്മീയ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി പുതിയ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നേറട്ടെയെന്ന പ്രാർത്ഥനയോടെ സമ്മേളനം സമാപിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : പാസ്റ്റർ സജിമോൻ സ്കറിയ
വൈസ് പ്രസിഡന്റ് : പാസ്റ്റർ ഫ്രെഡി ജോൺസൻ
സെക്രട്ടറി : ബ്രദർ വിനോദ് ടി ജോർജ്
ജോയിന്റ് സെക്രട്ടറിമാർ:
1) ഇവാ. എബ്രഹാം വർഗീസ്
2) ബ്രദർ: മാത്യു (സാജൻ), ശങ്കരത്തിൽ
ട്രഷറർ: ഇവാ. ഡാനിയേൽ മാത്യു
മിഷൻ ഡയറക്ടർ: പാസ്റ്റർ അനിൽ മാത്യു.
മിഷൻ ബോർഡ് : ബ്രദർ ലിനു മോഹൻ.
ക്വീൻസ്‌ലാൻഡ് സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ്:
1) ബ്രദർ: ജിന്റോ മാത്യു
2) ബ്രദർ: ജോണി വള്ളിക്കാട്ടിൽ
യുത്ത് കോർഡിനേറ്റർ: ബ്രദർ ക്രിസ്റ്റിൻ ജേക്കബ്
മ്യൂസിക് കോർഡിനേറ്റർ : ബ്രദർ ഓസ്റ്റിൻ സജി
മീഡിയ കോർഡിനേറ്റർ: ബ്രദർ റെജി കുര്യൻ.
ഐ.പി.സി ഓസ്ട്രേലിയ റീജിയൻ, ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെയും കോർഡിനേറ്റർമാരുടെയും സ്ഥാനാരോഹണത്തെ സന്തോഷപൂർവം അറിയിക്കുന്നു. ആത്മീയ വളർച്ച, ഐക്യം, കൂട്ടായ്മ, സഭയുടെ ദൗത്യനിർവഹണം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ക്വീൻസ്‌ലാൻഡിലുടനീളം സഭയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയോടെയാണ് പുതിയ നേതൃത്വം ചുമതലയേൽക്കുന്നത്.
പുതിയ നേതൃത്വം പെന്തെക്കോസ്തു സമൂഹത്തിന്റെ ആത്മീയജീവിതം ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സംഗീത-മാധ്യമ ശുശ്രൂഷകൾ വികസിപ്പിക്കുന്നതിനും ക്വീൻസ്‌ലാൻഡിലുടനീളമുള്ള ഐ.പി.സി സഭകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും കൂട്ടായ്മയോടെ പ്രവർത്തിക്കും.
ഈ സ്ഥാനാരോഹണം സേവനത്തിന്റെയും നേതൃത്വത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നു.
ദൈവത്തിന്റെ മാർഗനിർദേശത്തിലും ഐ.പി.സി സമൂഹത്തിന്റെ പിന്തുണയിലും പുതിയ ഭാരവാഹികളും കോർഡിനേറ്റർമാരും വിശ്വസ്തതയോടെ സഭയെ ശുശ്രൂഷിക്കാനും ഐ.പി.സി ക്വീൻസ്‌ലാൻഡിന്റെ തുടർച്ചയായ വളർച്ചയ്ക്കും ഐക്യത്തിനും സംഭാവന നൽകാനും പ്രവൃത്തിക്കും.
2026–2027 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും കോർഡിനേറ്റർമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അവരുടെ ശുശ്രൂഷാകാലം ഫലപ്രദവും അനുഗ്രഹപൂർണവുമായിരിക്കട്ടെ.ദൈവ സഭയെയുടെ ഉന്നമനത്തിനും, കർത്താവിന്റെ നാമം മഹത്വപ്പെടുവാനും പുതിയ നേതൃത്വത്തിന് ജ്ഞാനവും ശക്തിയും കൃപയും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
Contact: Pr. Sajimon Scaria (+61 431-414-352)





























