ബെയ്ജിംഗ്: ചൈനയിലുള്ള ഇസ്രായേല്‍ എംബസി ജീവനക്കാരനാണ് കുത്തേറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ജീവനക്കാരൻ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു സംഘടനയും രംഗത്ത് വന്നിട്ടില്ലെന്നും ദേശീയ മാധ്യമം വ്യക്തമാക്കി.
ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം നടന്നിരിക്കുന്നത്. നയതന്ത്ര പ്രതിനിധിക്ക് കുത്തേറ്റ സംഭവം ഇസ്രായേലും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന ഹമാസ് ആക്രമണങ്ങളെ ചൈന അപലപിക്കാത്തതില്‍ ബെയ്ജിംഗിലെ ഇസ്രായേല്‍ പ്രതിനിധി നിരാശ പ്രകടിപ്പിച്ചു. നിലവിലെ സംഘര്‍ഷത്തില്‍ ചൈനയുടെ നിലപാടിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.