കരളിലെ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ ഉത്തമമായ പെക്റ്റിൻ ചക്കയിൽ ഉണ്ട്. ഇനി നാടു വിട്ടാലു൦ കൃഷിയെ മറക്കാത്ത മലയാളിയെ ആരു൦ കുറ്റ൦ പറയരുത്. മലയാളിയുടെ വീട്ടു മുറ്റത്തെ പ്ലാവിനു൦ ഇനി പൊന്നു വില. നാടുവിട്ടാലു൦ ഗൃഹാതുരത്വ സ്മരണകൾ നിലനിർത്താൻ വീട്ടു മുറ്റത്ത് മാവു൦ പ്ലാവു൦ നട്ടുവളർത്തുന്ന മലയാളിക്കൊരു സന്തോഷവാർത്ത കൂടിയാണ് ചക്ക നൽകിയിരിക്കുന്നത്. മനസിന്റെ സന്തോഷത്തോടൊപ്പ൦ ഇനി തന്റെ ശരീരത്തിന്റ ആരോഗ്യവു൦ സ൦രക്ഷിക്കാ൦.
പച്ച ചക്കപ്പൊടി മൂന്ന് ടേബിൾ സ്പൂൺ അരിമാവിന്റെയോ ഗോതമ്പുമാവിന്റെയോ കൂടെ ചേർത്ത് കഴിച്ചാലും വെറുതെ കലക്കി കുടിച്ചാലും കരളിലെ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാം.
അഹമ്മദാബാദിലെ എൻഡോക്രൈനോളജി വിദഗ്ധൻ ഡോക്ടർ വിനോദ് അഭിചന്ദാനി ചക്കപ്പൊടി മൂന്ന് മാസം 200 രോഗികൾക്ക് നൽകി നടത്തിയ പരീക്ഷണത്തിലെ കണ്ടെത്തലുകൾ എ എസ് എൻ ന്യൂട്രീഷൻ ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷൻ ശാസ്ത്ര സമ്മേളനത്തിൽ ഈ കണ്ടെത്തലുകൾ അവതരിപ്പിച്ച് അംഗീകാരം നേടി. ചക്കപ്പൊടി കഴിച്ചവർക്ക് ഫാറ്റി ലിവറിന്റെ ഗ്രേഡും കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും പ്രമേഹവും എല്ലാം കുറഞ്ഞു ജാക്ക് ഫ്രൂട്ട് 365 എന്ന ചക്കപ്പൊടിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. അതുതന്നെ വേണമെന്നില്ല പറമ്പിൽ ചക്കയുണ്ടോ ചക്കപ്പുഴുക്കുണ്ടാക്കി ദിവസവും കഴിച്ചു നോക്കൂ കൊഴുപ്പിനെ അലിയിച്ചു കളയാം. *കരളിൻറെ കുളിരാണ് ചക്ക.*