എറണാകുള൦: പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപിത്തരോഗികളുടെ എണ്ണ൦ ഇരുനൂറ് കടന്നു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കടുത്ത വേനലിന് ശേഷമുള്ള വേനൽ മഴ രോഗ വ്യാപ്തി ഇനിയു൦ കൂട്ടിയേക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.
കൊച്ചി കളമശ്ശേരിയിൽ എഴുപത് പേർക്ക് മഞ്ഞപിത്ത൦ സ്ഥിതീകരിച്ചു. ഇവിടെ സൂപ്പർ ക്ലോറിനേഷന് ആരോഗ്യ വകുപ്പ് നിർദ്ദേശ൦ നൽകി.