ഡൽഹി: ഉത്തരേന്ത്യയിൽ കനത്ത ചൂട്. ഉത്തർ പ്രദേശിലെ ആഗ്രയിൽ 46.9ഡിഗ്രി സെലഷ്യസ് ചൂട് രേഖപ്പെടുത്തി. ഡൽഹിയിലെ താപ നില 46.2 ഡിഗ്രി സെലഷ്യസിലേയ്ക്ക് ഉയർന്നിരിക്കുകയാണ്.
ഉത്തരേന്ത്യയിൽ കനത്തചൂട് തുടരുമ്പോൾ ദക്ഷിണേന്ത്യയിൽ മിന്നൽ പ്രളയ൦. തമിഴ്നാട്ടിലെ തെങ്കാശിക്കടുത്ത് പഴയ കുറ്റ്യാലത്ത് ഇന്നലെയുണ്ടായ മിന്നൽ പ്രളയത്തിൽ പതിനാറുകാരന് ദാരുണാന്ത്യ൦.































