സിഡ്നി: സിഡ്‌നിയിലേക്ക് പോകുകയായിരുന്ന എയർ ഏഷ്യ എക്‌സ് വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്‌തു. ജോർദാൻ പൗരനായ ഷാദി തൈസീർ അൽസായിദെ എന്നയാളാണ് പിടിയിലായിരിക്കുന്നത്.
മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന ഡി 7220 വിമാനത്തിലാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
ആദ്യം പിൻവശത്തെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. അതിനിടെ ഇയാൾ ഒരു ക്യാബിൻ ക്രൂവിനെ ആക്രമിക്കുകയും ചെയ്‌തു. തുടർന്ന് അൽസായിലെയെ വിമാനത്തിൻ്റെ മധ്യഭാഗത്തുള്ള ഒരു സീറ്റിലേക്ക് മാറ്റി. എന്നാൽ ഇവിടുത്തെ മറ്റൊരു എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച് വീണ്ടും സാഹചര്യം മോശമാക്കുകയായിരുന്നു ഇയാൾ.
വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിന് രണ്ട് കുറ്റങ്ങളും ക്യാബിൻ ക്രൂവിനെ ആക്രമിച്ചതിന് ഒരു കുറ്റവും അൽസായിദെക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് എഎഫ്പി പറഞ്ഞു.































