ബ്രിസ്‌ബെയ്ൻ: മലയാളി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന “ദി ബിഗ് സ്പ്ലാഷ് – എ ഫാമിലി ഡേ ഔട്ട്” പരിപാടിയുമായി കൈരളി ബ്രിസ്‌ബെയ്ൻ വീണ്ടും രംഗത്തെത്തുന്നു. ഡോ. വി. പി. ഉണ്ണികൃഷ്ണൻ OAM അനുസ്മരണ വള്ളംകളിയുടെ ആവേശകരമായ മടങ്ങിവരവ് ഈ കുടുംബോത്സവത്തിന്റെ മുഖ്യ ആകർഷണമായിരിക്കും.
സെപ്റ്റംബർ 20, ശനിയാഴ്ച, ഓക്സൻഫോർഡിലെ ഡാമിയൻ ലീഡിംഗ് മെമ്മോറിയൽ പാർക്കിൽ വച്ച് നടക്കുന്ന ഈ ആഘോഷത്തിൽ മലയാളികൾ മാത്രമല്ല, വിവിധ സാംസ്കാരിക സമൂഹങ്ങളിലെ കുടുംബങ്ങളും പങ്കുചേരുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിൽ, ആവേശകരമായ വള്ളംകളികൾക്കൊപ്പം രുചികരമായ ഭക്ഷണവും ഐസ്‌ക്രീവും, വൈവിധ്യമാർന്ന സാംസ്കാരിക കലാപരിപാടികൾ, കുട്ടികൾക്കായി ബൗൺസി കാസിൽ എന്നിവയും ഒരുക്കിയിട്ടുണ്ട്.
“കുടുംബങ്ങൾ ഒന്നിച്ചു കൂടുകയും മലയാളി പൈതൃകത്തെയും വിനോദത്തെയും ആഘോഷിക്കുകയും ചെയ്യുന്ന ദിനമായിരിക്കും ഇത്” എന്ന് സംഘാടകർ പറഞ്ഞു.































