സിഡ്നി : മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് കാതൽ ദ കോർ “ന് കേരളത്തിൽ മികച്ച റിപ്പോർട്ട്. ഇന്ന് റിലീസായ മമ്മൂട്ടി- ജ്യോതിക സിനിമ ഇന്ന് വരെ മലയാള സിനിമ കൈ വെക്കാത്ത പ്രമേയമായാണ് അറിയപ്പെടുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സൂപ്പർ ഹിറ്റിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത “കാതൽ ” മമ്മൂട്ടി യുടെ അടുത്ത ബോക്സ് ഓഫീസ് ഹിറ്റ് എന്ന് ഉറപ്പിക്കും വിധം ആണ് റിപ്പോർട്ട്കൾ പുറത്ത് വരുന്നത്.
അതേ സമയം സിനിമയുടെ ആസ്‌ട്രേലിയൻ പകർപ്പവകാശം ആർക്ക് എന്ന് ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയുന്നു. സമീപകാല മമ്മൂട്ടി ചിത്രങ്ങൾ ആസ്‌ട്രേലിയയിൽ കൈവരിച്ച ബോക്സ് ഓഫീസ് വിജയങ്ങൾ സിനിമക്ക് ആസ്‌ട്രേലിയയിൽ വലിയ ഡിമാൻഡ് ഉയർത്തിയിട്ടുണ്ട്. സിനിമ അടുത്ത വാരം തന്നെ സ്‌ക്രീനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്‌ട്രേലയയിലെ മമ്മൂട്ടി ആരാധകരും പറയുന്നു






























