ഒട്ടാവ: കാനഡയിലെ മിസിസോഗയില്‍ ഇന്ത്യൻ വംശജരുടെ ദീപാവലി ആഘോഷ പരിപാടിക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ കല്ലേറ്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഖാലിസ്ഥാൻ പ്രവര്‍ത്തകര്‍ക്കെതിരെ കനേഡിയൻ അധികൃതര്‍ മൗനംപാലിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് സംഭവം. ഖാലിസ്ഥാനികളുടെ ഇന്ത്യാ വിരുദ്ധ നടപടികള്‍ക്കെതിരെ ഇന്ത്യ നിരവധി തവണ അതൃപ്തിയറിയിച്ചിട്ടും കനേഡിയൻ ഭരണകൂടം മൃദുസമീപനമാണ് സ്വീകരിക്കുന്നത്.