സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും ഗ്ലോബൽ ഇന്ത്യൻ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന ശ്രീ കെ ജെ ജോർജ് (68 ) [ ജോർജ് കൊട്ടാരം] നിര്യാതനായി.
ഭാര്യ- കൊച്ചുറാണി
മക്കൾ – ജിത്തു, ജിൻറ്റു
മരുമക്കൾ- ലിബു, അനിൽ
മലയാളികളുടെയും ഇന്ത്യൻ സമൂഹത്തിലെയും സാംസ്‌കാരിക സാമൂഹിക സാമുദായിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ശ്രീ.ജോർജ് . ന്യൂയോർക്‌സിറ്റി ഹൗസിംഗ് അതോറിറ്റിയിൽ സോഷ്യൽ വർക്കർ ജോലിയിൽ നിന്ന് 2020 ൽ വിരമിച്ചു.
എറണാകുളം ജില്ലയിലെ നാഗപ്പുഴ കൊട്ടാരത്തിൽ പരേതരായ ജോസഫ് – റോസ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ജോസഫ്, അഗസ്റ്റിൻ, തോമസ്, പരേതയായ മേരി, മാത്യു, ജെയിംസ്.
കേരളകോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യുടെ തൊടുപുഴ ന്യൂമാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്, തൊടുപുഴ താലൂക്ക് പ്രസിഡന്റ് സംസ്ഥാന കമ്മിറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു. 91- ൽ അമേരിക്കയിലെത്തി.
ശ്രീ ജോർജിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , കേരളകോൺഗ്രസ് ചെയര്മാന് പി ജെ ജോസഫ് , എം പി മാരായ എൻ. കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവർ അനുശോചിച്ചു.
2024 സെപ്‌റ്റംബർ 15, ഞായറാഴ്‌ച വൈകുന്നേരം 6 മുതൽ രാത്രി 10 വരെ
പാർക്ക് ഫ്യൂണറൽ ചാപ്പൽ 2175 ജെറിക്കോ ടേൺപൈക്ക് ന്യൂ ഹൈഡ് പാർക്ക് ന്യൂയോർക്ക് 11040-ൽ വച്ച് ശ്രീ ജോർജിനായുള്ള വേക്ക് സർവീസ് നടക്കും .
സെപ്തംബർ 16-ന് തിങ്കളാഴ്ച രാവിലെ 9.30-ന് സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് 926 റൗണ്ട് സ്വാംപ് റോഡ്, ഓൾഡ് ബെത്ത്പേജ് ന്യൂയോർക്ക് 11804-ൽ വച്ച് ഹോം ഗോയിംഗ് ശുശ്രൂഷയും തുടർന്ന് സംസ്‌കാരം സെൻ്റ് ചാൾസ് സെമിത്തേരി (2015 വെൽവുഡ് അവന്യൂ, ഫാർമിംഗ്ഡെയ്ൽ ന്യൂയോർക്ക് 11735) ൽ വെച്ച് നടത്തുന്നതായിരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.