ബ്രിസ്ബെയ്ൻ : ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മകളിൽ പ്രമുഖരായ കൈരളി ബ്രിസ്ബെയ്ൻ (Kairali Brisbane Inc) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ആഘോഷമാമാങ്കം ‘ലൂമിന 2026’ (Lumina 2026) അണിയറയിൽ ഒരുങ്ങുന്നു. Christmas, New Year, Australia Day, Indian Republic Day സംയുക്ത ആഘോഷമായാണ് ‘ലൂമിന’ അരങ്ങേറുന്നത്.
ജനുവരി 24-ന് വൈകുന്നേരം 5 മണി മുതൽ കാരവത്തയിലെ ഐ.സി.ബി ഹാളിൽ (ICB, Karawatha) വെച്ചാണ് പരിപാടികൾ നടക്കുക. ‘ഓരോ നിമിഷവും തിളങ്ങട്ടെ’ (Where Every Moment Glows) എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ പരിപാടിയിൽ വൈവിധ്യമാർന്ന കലാപ്രകടനങ്ങളും മറ്റ് ആഘോഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന വിവരങ്ങൾ:
സ്ഥലം: ICB, 45 Acacia Road, Karawatha QLD 4117
തീയതി: 2026 ജനുവരി 24, ശനിയാഴ്ച
സമയം: വൈകുന്നേരം 5:00 PM
പുതുവർഷത്തിൻ്റെ ആവേശവും റിപ്പബ്ലിക് ദിനത്തിൻ്റെയും ഓസ്‌ട്രേലിയ ഡേയുടെയും ഗാംഭീര്യവും ഒത്തുചേരുന്ന ഈ മഹാമേളയിലേക്ക് എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി കൈരളി ബ്രിസ്ബെയ്ൻ ഭാരവാഹികൾ അറിയിച്ചു.































