മെൽബൺ : ആസ്ട്രേലിയയിലെ മലയാളി പ്രൊഫഷണൽ സോഷ്യൽ വർക്കർ മാരുടെ കൂട്ടായ്മായ മലയാളി സോഷ്യൽ വർക്കേഴ്സ് ഇൻ ആസ്ട്രേലിയ ( MSWA) നിലവിൽ വന്നു . ഓസ്‌ട്രേലിയയിലെ വിവിധ സർക്കാർ, സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്ന 214 സോഷ്യൽ വർക്ക് പ്രൊഫഷണൽ മാരാണ് കൂട്ടായ്മയിലുള്ളത്. മാനസികാരോഗ്യം, ശിശു സംരക്ഷണം, ഗാർഹിക പീഡനം, ഡ്രഗ് & ആൽക്കഹോൾ, ഡിസെബിലിറ്റി, അക്കാഡമിക്ക് -ഗവേഷണം , ഫോറൻസിക്ക്, സ്‌കൂൾ സോഷ്യൽ വർക്ക് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരാണ് കൂട്ടായ്മയിൽ അണി ചേർന്നത്.

മാർച്ച് 30 ന് ഞായറാഴ്ച ഓസ്ട്രേലിയൻ സമയം വൈകിട്ട് 7 മണിക്ക് ചേർന്നസോഷ്യൽ വർക്ക് കൂട്ടായ്മയുടെ ആദ്യ ഓൺലൈൻമീറ്റ് ആഗോള സോഷ്യൽ വർക്ക് ദിനാചാരണം 2025 കൂടിയായി ആഘോഷിച്ചു ഓൺലൈൻ മീറ്റിൽ ഇന്ത്യയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നുമുള്ള അക്കാഡമിക്ക് വിദഗ്ദർ പങ്കെടുത്തു. ഡോ . അമാന്റ നിക്‌സൺ (ഗവേഷക, എ എസ് ഡബ്ള്യു സൂപ്പർ വൈസർ ) ഡോ. ഐപ്പ് വർഗീസ് (സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് – ബി സി എം കോളേജ്, കോട്ടയം, സെക്രട്ടറി ജനറൽ ഇന്ത്യ നെറ്റവർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ), പ്രൊഫ.ഗാന്ധി ദോസ് (പ്രസിഡണ്ട്- ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ അസ്സോസിയേഷൻ), എന്നിവർ മുഖ്യ അദിഥികളായിരുന്നു.
മലയാളികളായ പ്രൊഫഷണൽ സോഷ്യൽ വർക്കർമാർക്കും , സോഷ്യൽ വർക്ക് മേഖലയിലേക്ക് കടന്നു വരുന്നവർക്കും പ്രയോജനപ്പെടും വിധമുള്ള പരിശീലനങ്ങൾ, മെന്ററിങ്ങ്, സൂപ്പർ വിഷൻ എന്നിങ്ങനെയുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോ ജോസി തോമസ്, കിറ്റി ലൂക്കോസ് , ജോണി മറ്റം എന്നിവർ സംസാരിച്ചു.
കൂട്ടായ്മയെ ബന്ധപ്പെടുന്നതിന് ഇമെയിൽ അയക്കുക: ausmalayaleesocialworkers@gmail.com































