ടൗൺസ്വിൽ: മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (എംഎടി) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ടിനെ തെരഞ്ഞെടുത്തു. ബിബിൻ മോഹൻ കണിയാംകുടിയിലാണ് സെക്രട്ടറി.
മറ്റു ഭാരവാഹികളായി രേഷ്മ ജയിസ് കൊള്ളികുളവിൽ (വൈസ് പ്രസിഡന്റ്), ഷിനോജ് പുറക്കരി (ജോയിന്റ് സെക്രട്ടറി), ഫിലോമീന സേവ്യർ ഇല്ലിപറമ്പിൽ( ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
മനു ബേബി പോത്താനിക്കാട്ട്, ബിനോയ് സെബാസ്റ്റ്യൻ തുരുത്തിപടമ്പിൽ, ജോഷി ദാസ് കുനിയടത്ത്, അനിൽ വർഗീസ് ഭരണികുളങ്ങര, ജോർജ് അലക്സ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. യോഗത്തിൽ എംഎടി പ്രസിഡന്റ്, ഷീൻ ജോർജ് അധ്യക്ഷത വഹിച്ചു.പുതുതായി മേഖലയിലേക്ക് കുടിയേറിയെത്തിയ മുഴുവൻ പേരെയും പങ്കെടുപ്പിച്ചു ഈസ്റ്റർ വിഷു ആഘോഷങ്ങൾ അതി വിപുലമായി സംഘടിപ്പിക്കും. ഏപ്രിൽ ആറിന് കിർവാൻ നോർത്തു റീച്ച് ബാപ്ടിസ്റ്റ് ചർച്ച് ഹാളിൽ നടത്തുന്ന പരിപാടികൾക്കായി പ്രത്യേക കമ്മറ്റിക്കും യോഗം രൂപം കൊടുത്തു.






























