മെൽബൺ : ഓസ്‌ട്രേലിയയിലെ പ്രമുഖ ആദ്യകാല മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV), ഈ വർഷത്തെ ഓണാഘോഷം വിക്ടോറിയയിലെയും കേരളത്തിലേയും പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ MAV ൻറെ സ്ഥിരം വേദിയായ Springvale Town Hall-ൽ വച്ച്, മലയാളി തനിമ ഒട്ടും ചോരാതെ ഗൃഹാതുര സ്മരണകളിലേക്ക് മലയാളമനസുകളെ ആനയിച്ച് കൊണ്ട്, അതി വിപുലവും വർണ്ണശബളവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ അഭിമാനപൂർവ്വം സംഘടിപ്പിക്കുന്ന ഫാഷൻ ഷോ ആയ ‘ മലയാളി മങ്ക 2023’ മത്സരം ഓണാഘോഷപ്പരിപാടികൾക്ക് മാറ്റ് കൂട്ടും. കഴിഞ്ഞ വർഷവും ഇത് ഗംഭീര വിജയമായിരുന്നു. ഈ വർഷത്തെ ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണം വിശിഷ്ടാതിഥി ആയി എത്തുന്ന മലയാളിയും സുപ്രസിദ്ധ തെന്നിന്ത്യൻ സിനിമകളിലെ മിന്നും താരവും ഗായികയും ആയ രമ്യ നമ്പീശൻ ആണ്.
ജാതി മത ഭേതമന്യേ ഓരോ മലയാളിയും നെഞ്ചിലിട്ട് ലാളിക്കുന്ന കേരള മണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാനും പ്രവാസത്തിൻ്റെ തിരക്കിനിടയിലും നാട്ടുവിശേഷങ്ങൾ പങ്ക് വെച്ച് സൗഹൃദ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന MAV Onam 2023 ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷ പരിപാടികളുടെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ടിക്കറ്റ് ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
FOR BOOKING YOUR TICKETS, Please click the link below.
https://www.trybooking.com/CJQIQ
ഈ പ്രാവശ്യം വിൽക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും LUCKY DRAW യിൽ ഉൾപ്പെടുത്തുന്നതാണ്.
ഒന്നാം സമ്മാനം $ 250 + ഡിന്നർ വിത്ത് സിനിമാ താരം രമ്യ നംബീശൻ ,
രണ്ടാം സമ്മാനം -$ 150 +ഡിന്നർ വിത്ത് സിനിമാ താരം രമ്യ നംബീശൻ ,
മൂന്നാം സമ്മാനം-$ 100+ഡിന്നർ വിത്ത് സിനിമാ താരം രമ്യ നംബീശൻ,
നാലാം സമ്മാനം ഡിന്നർ വിത്ത് സിനിമാ താരം രമ്യ നംബീശൻ.
മാവേലി മന്നനെ വരവേൽക്കാൻ പാരമ്പര്യ രുചിക്കൂട്ടുകളുടെ അപൂർവ്വ സംഗമമൊരുക്കുന്ന ഓണസദ്യയും വിക്ടോറിയയുടെ പ്രമുഖ വ്യക്തിത്വങ്ങൾ വിശിഷ്ടാഥിതികളായി പങ്കെടുക്കുന്ന സാംസ്കാരിക സംഗമത്തിനും ശേഷം ഗാനങ്ങളുടെയും നൃത്തനൃത്യങ്ങളുടെയും മായക്കാഴ്ച്ചകൾ ശോതൃഹൃദയങ്ങളിലേക്ക് പകരാൻ വെള്ളിത്തിരയുടെ അഭ്രപാളികളിൽ ഒട്ടനവധി കഥാപാത്രങ്ങൾക്ക് നന്മയത്വത്തോടെ ജീവൻ പകർന്ന അതുല്യ കലാകാരിയും ഗായികയുമായ മിസ് രമ്യ നമ്പീശന്റെ നേതൃത്വത്തിലുളള സംഗീത സന്ധ്യയും ആസ്വാദനത്തിൻ്റെ അഭൗമ സൗന്ദര്യം പ്രേക്ഷക മസ്തകത്തിലേക്ക് പകർന്നേകുന്ന മെൽബണിലെ അനുഗ്രഹീത കലാകാരന്മാരുടെ കലാപരിപാടികളും MAV Onam 2023 ഓണാഘോഷങ്ങൾക്ക് പകിട്ടേകുന്നു.
മാമലനാടിൻ്റെ മധുര സ്മരണകളിലേ ഓർമച്ചെപ്പുകളിലേക്ക് കൈപിടിച്ചാനയിക്കുന്ന കലാസംഗീത അനുഭവങ്ങൾ നേരിൽ ആസ്വദിക്കുവാൻ മുഴുവൻ സ്നേഹ ജനങ്ങളേയും ക്ഷണിക്കുകയും സ്വാഗതം ചെയ്യുന്നതായും MAV ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : Please contact : Madanan 0430245919, Hari-0433593893 , Linto -0414659992































