സിഡ്‌നി സന്ദർശിക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദുമായി സംവദിക്കുന്നതിന് ഒരവസരം . മെയ് 18 ശനിയാഴ്ച വൈകിട്ട് 3 മുതൽ 6 മണിവരെ ബ്ലാക്‌ടൗൺ സിറ്റി കൗൺസിൽ ഹാളിൽ വെച്ചു നടക്കുന്ന ‘മീറ്റ് ദി ഡയറക്ടർ’ പരിപാടിയിൽ സിനിമ, ടെലിവിഷൻ, നാടകം അഭിനയം, സംവിധാനം, തിരക്കഥാ രചന തുടങ്ങി ദൃശ്യകലാരംഗത്തെ വിവിധ വിഷയങ്ങളെ പറ്റി അദ്ദേഹം
സദസ്സുമായി സംവദിക്കും. ഒപ്പം അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വ ചലച്ചിത്രത്തിന്റെ പ്രീമിയർ ഷോയും നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കിരൺ ജെയിംസ് , ബിനു വി ജോർജ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.






























