മെൽബൺ: പരമ്പരാഗതമായ ക്രൈസ്തവ വിശ്വാസത്തിനെതിരെ നിലപാടെടുക്കുന്ന മറ്റൊരു നിയമനടപടി കൂടി ഓസ്ട്രേലിയയിൽ നടപ്പിലാക്കുന്നു.മെൽബണിലെ സിറ്റി കൗൺസിൽ യോഗങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലാറുള്ള ക്രിസ്ത്യൻ പ്രാർത്ഥനയ്ക്ക് വോട്ടെടുപ്പിലൂടെ വിലക്ക്. നഗരത്തിന്റെ പുരോഗതിക്കായും ജനങ്ങളുടെ ക്ഷേമത്തിനായും പരമ്പരാഗതമായി ചൊല്ലുന്ന പ്രാർത്ഥനയോടാണ് കൗൺസിൽ അംഗങ്ങളുടെ അസഹിഷ്ണുത. മനുഷ്യാവകാശ ലംഘനമാണെന്ന വാദം ഉയർത്തിയാണ് ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലുന്നത് അവസാനിപ്പിക്കാൻ പ്രമേയം അവതരിപ്പിച്ചത്.
മെൽബണിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ബൊറൂന്ദരയിലാണ് വിവാദ നടപടിയുണ്ടായത്. കൗൺസിൽ യോഗങ്ങളുടെ തുടക്കത്തിൽ കൗൺസിൽ പ്രാർത്ഥന ചൊല്ലുന്നത് നിർത്താനുള്ള പ്രമേയം ഒന്നിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് പാസായത്.
കൗൺസിൽ പ്രാർത്ഥനയുടെ സംഗ്രഹം ഇങ്ങനെയാണ് – ‘സർവശക്തനായ ദൈവമേ, ഈ കൗൺസിലിൽ ഞങ്ങൾ താഴ്മയോടെ അങ്ങയുടെ അനുഗ്രഹം തേടുന്നു. അങ്ങയുടെ മഹത്വത്തിന്റെയും ബൊറൂന്ദര നഗരത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും മഹത്വത്തിന്റെയും ബൊറൂന്ദര നഗരത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായുള്ള ആലോചനകളിലേക്കു നയിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യണമേ ആമേൻ’ എന്നഭ്യർത്ഥിച്ചാണ് പ്രാർത്ഥാന അവസാനിക്കുന്നത്.
സഭയും സർക്കാരും രണ്ടാണെന്ന വാദമാണ് കൗൺസിലറായ വിക്ടർ ഫ്രാങ്കോ ഉന്നയിച്ചത്. ‘കൗൺസിൽ ഒരു പള്ളിയല്ലെന്നും അവിശ്വാസിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിക്ടർ പറയുന്നു.ഈ വർഷം ആദ്യം വിക്ടർ ഫ്രാങ്കോ നിയമ സ്ഥാപനമായ മൗറീസ് ബ്ലാക്ക്ബേൺ മുഖേനയാണ് കൗൺസിലിന് കത്തെഴുതിയത്. പ്രാർത്ഥന മനുഷ്യാവകാശങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വിക്ടോറിയൻ നിയമങ്ങളുടെയും ലംഘനമാണെന്ന് വിക്ടർ ഫ്രാങ്കോ ആരോപിക്കുന്നു.
‘ബൊറൂന്ദരയുടെ ഈ തീരുമാനം, യോഗങ്ങളുടെ തുടക്കത്തിൽ പ്രാർത്ഥന ചൊല്ലുന്ന മറ്റ് കൗൺസിലുകളെയും അവലോകനത്തിന് പ്രേരിപ്പിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് വിക്ടർ ഫ്രാങ്കോ പറഞ്ഞു. അതേസമയം, കൗൺസിലിന്റെ നടപടിയിൽ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ആളുകൾ വിശ്വസിക്കുന്നത് ക്രിസ്തുമതത്തിലാണ്. അതിനാൽ തന്നെ നാടിന്റെ അഭിവൃദ്ധിക്കു വേണ്ടി പരമ്പരാഗതമായി ചൊല്ലുന്ന പ്രാർത്ഥനയിൽ ആർക്കാണ് അസഹിഷ്ണുതയെന്നും വിശ്വാസികൾ വിമർശനം ഉന്നയിക്കുന്നു.
നേരത്തെ വിക്ടോറിയൻ സംസ്ഥാനത്ത് ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർഥന പാർലമെന്റിൽനിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടർന്നാണ് നൂറു വർഷത്തിലേറെയായി അനുവർത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റാനുള്ള നീക്കം പരാജയപ്പെട്ടത്.