വാഷിങ്ടണ്‍: അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. അജ്ഞാതനായ അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല.പ്രതികളില്‍ ഒരാളുടെ ചിത്രം ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
അക്രമികളെ പിടികൂടാത്തതിനാല്‍ വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം. പ്രതികളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്.






























