ദില്ലി: ദില്ലി മെട്രോയിൽ പരസ്യമായി ചുംബിച്ച് കമിതാക്കൾ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി മെട്രോ അധികൃതർ രംഗത്തെത്തി. യാത്രക്കിടെ മെട്രോ കോച്ചിന്റെ തറയിൽ ഇരുന്ന യുവാവും യുവതിയുമാണ് പരസ്പരം ചുംബിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഭ്യർഥനയുമായി മെട്രോ അധികൃതർ രംഗത്തെത്തി. യാത്രക്കാർ ഇത്തരം അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മെട്രോ സ്റ്റാഫിനെയോസിഐഎസ്എഫിനെ ഉടൻ അറിയിക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മെട്രോ അധികൃതർ യാത്രക്കാരോട് അറിയിച്ചു. എന്നാൽ, സോഷ്യൽമീഡിയയിൽ ആളുകൾ കമിതാക്കൾക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു.
മെട്രോ കോച്ചിന്റെ തറയിൽ ഇരിക്കുന്ന ആൺകുട്ടിയുടെ മടിയിൽ പെൺകുട്ടി കിടക്കുന്ന് ചുംബിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ എന്നാണ് സംഭവമെന്ന് വ്യക്തമല്ല. ദമ്പതികൾക്കെതിരെ നടപടിയെടുക്കാൻ ഡിഎംആർസിയോട് ചില ആവശ്യപ്പെട്ടു. അതേസമയം വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.