സിഡ്നി: തമിഴ് ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച സിഡ്നി മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ ജൂലൈ 13 ഞായറാഴ്ച ഗംഭീര വിജയത്തോടെ സമാപിച്ചു.വിവിധ സംസ്കാരങ്ങളുടെ സംഗമവേദിയായ ഈ ഉത്സവത്തിൽ മലയാളി സമൂഹത്തിലെ പ്രമുഖരായ ശ്രീ. ബാബു വർഗീസ്, ശ്രീ. ഡെന്നിസ് ദേവസ്യാ, ശ്രീമതി ഷീന അബ്ദുൾഖാദർ, ശ്രീമതി മാലതി മാധവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഹ്യൂഗ് മക്ഡെർമോട്ട്, സമീർ പാണ്ഡെ തുടങ്ങിയ മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവിധതരം വിഭവങ്ങൾ, ബോളിവുഡ് നൃത്തങ്ങളും സംഗീതവും, പരമ്പരാഗത വസ്ത്രങ്ങൾ, മനോഹരമായ ആഭരണങ്ങൾ, കലാ പ്രദർശനങ്ങൾ, പാചക മത്സരം, ഓർഗാനിക്, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. പ്രവേശനം സൗജന്യമായിരുന്ന ഈ പരിപാടിയിൽ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് സാംസ്കാരിക വിനിമയം നടത്താനും ഒരുമിച്ച് ആഘോഷിക്കാനും അവസരം ലഭിച്ചു.
റോസ് തോമസ് ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക വിഭാഗങ്ങളിൽ നിന്നുള്ള അവതാരകരാണ് പരിപാടികൾ നിയന്ത്രിച്ചത്. ഗിർരവീൻ ഹൈസ്കൂൾ, 110 ഗിൽബ റോഡ്, ഗിർരവീൻ NSW 2145 എന്ന വിലാസത്തിൽ രാവിലെ 1 മണി മുതൽ വൈകുന്നേരം 7 മണി വരെയായിരുന്നു ഫെസ്റ്റിവൽ നടന്നത്.