Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് ജെറാൾട്ടൺ സമൂഹം

ജെറാൾട്ടൺ യോഗ ക്ലബ്ബും മിഡ്‌വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനത്തിന് വൻ ജനപിന്തുണ

by Kerala News Web Desk 04
July 18, 2025
in AUSTRALIA
0 0
A A
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് ജെറാൾട്ടൺ സമൂഹം
Share on WhatsappShare on FacebookShare on TwitterShare on Telegram

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗ്രേറ്റർ ജെറാൾട്ടൺ നഗര സഭയുടെയും പെർത്തിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെയും പിന്തുണയോടെ, ജെറാൾട്ടൺ യോഗ ക്ലബ്ബും മിഡ്‌വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനത്തിന് വൻ ജനപിന്തുണയാണ് ലഭിച്ചത്. ഇന്ത്യൻ പുരാതന പാരമ്പര്യം ആഘോഷിക്കാൻ ഇന്ത്യൻ പ്രവാസികളും തദ്ദേശീയരായ നിവാസികളും ഉൾപ്പെടെ 200ലധികം യോഗ ആരാധകരാണ് തുടർച്ചയായ അഞ്ചാം വർഷമായി സംഘടിപ്പിച്ച ഈ സൗജന്യ പരിപാടിയുടെ ഭാഗമാകുന്നതിനായി ക്യുഇഐഐ കമ്മ്യൂണിറ്റി സെന്ററിൽ എത്തിയത്.

ജെറാൾട്ടൺ എംഎൽഎ കിർലി വാറും ഗ്രേറ്റർ ജെറാൾട്ടൺ സിറ്റി ഡെപ്യൂട്ടി മേയർ നതാഷ കോളിവറും യോഗാ ദിന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും തുടർന്നുള്ള പരിശീലന പ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തു.
യോഗ ദിനത്തെക്കുറിച്ചും യോഗയുടെ ഗുണങ്ങളെക്കുറിച്ചുമുള്ള ഒരു ചെറിയ ആമുഖത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജെറാൾട്ടണിലെ ഏറ്റവും പരിചയസമ്പന്നരായ യോഗ അധ്യാപകരുടെ നേതൃത്വത്തിൽ യോഗ പരിശീലന ക്ലാസുകൾ അരങ്ങേറി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യോഗാ ദിനാചരണത്തിന്റെ ഭാഗമായി പരിപാടിയിൽ പങ്കെടുത്തവർ വാം അപ്പ് വ്യായാമങ്ങൾ എടുക്കുകയും ഇരുന്നും നിന്നുമുള്ള ആസനങ്ങൾ പരിശീലിക്കുകയും ചെയ്തു. തുടർന്ന് പങ്കെടുക്കുന്നവരെ ഹാത, വിന്യാസ, യിൻ, സോമാറ്റിക്, ചെയർ യോഗ, ശ്വസന വ്യായാമങ്ങൾ, ജപം, ധ്യാനം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന യോഗ ശൈലികൾ പരീക്ഷിക്കാൻ ക്ഷണിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എല്ലാവർക്കും അനുയോജ്യമായ രീതിയിൽ യോഗ കൂടുതൽ പ്രാപ്യമാക്കുക, അതോടൊപ്പം അതിന്റെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ ഗുണങ്ങൾ എടുത്തുകാണിക്കുക എന്നിവയാണ് കമ്മ്യൂണിറ്റി പരിപാടിയുടെ ലക്ഷ്യമെന്ന് ജെറാൾട്ടൺ യോഗ ക്ലബ് പ്രസിഡന്റ് ജൂലി മയേഴ്സ് വ്യക്തമാക്കി. മാത്രമല്ല
ആളുകളെ ചലനത്തിലൂടെയും, ശ്രദ്ധയിലൂടെയും , സമൂഹത്തിലൂടെയും ഒരുമിച്ച് കൊണ്ടുവരുക എന്നതാണ് യോഗാ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു .
ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റമാണ് യോഗയിലൂടെ ലക്ഷ്യം വെക്കുന്നത്. ഒരു വ്യക്തിയുടെ പ്രായം, കഴിവ്, ശാരീരിക ക്ഷമത എന്നിവയൊന്നും യോഗ അഭ്യസിക്കുന്നതിന് ഒരു വിലങ്ങു തടിയല്ലെന്നും, യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണെന്നും ജൂലി മയേഴ്സ് വ്യക്തമാക്കി. യോഗ അഭ്യസിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരിടം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും അവർ കൂട്ടിച്ചേർത്തു.

യോഗ പരിശീലനത്തിന് ശേഷം നാട്യ ഇന്ത്യൻ ഡാൻസ് സ്കൂളിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ക്ലാസിക്കൽ, ബോളിവുഡ് നൃത്ത പ്രകടനങ്ങൾ കാണികൾക്ക് ആസ്വാദ്യകരമായി.

തുടർന്ന് മിഡ്‌വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, ദാനധർമ്മത്തിന്റെയും സേവനത്തിന്റെയും പവിത്രമായ പ്രവൃത്തിയായി സമർപ്പിക്കുന്ന അന്നദാനത്തോടു കൂടി പരിപാടി അവസാനിച്ചു. മിഡ്വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റ്. ശ്രീമതി. സൗമ്യ ഹരികുമാർ
അന്നദാനത്തിനുവേണ്ടി മുന്നോട്ടുവന്ന എല്ലാ കുടുംബങ്ങൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഒപ്പം അന്നദാനത്തിന് മേൽനോട്ടം വഹിച്ച മുഖ്യ ഷെഫായ ശ്രീ. മുരുഗദാസിനും നന്ദി അർപ്പിച്ചു. തുടർച്ചയായ അഞ്ചാമത്തെ വർഷമാണ് മിഡ്‌വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി അന്നദാനത്തിന് നേതൃത്വം നൽകുന്നതും അതിനുവേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും.

യോഗാ ദിനാചരണത്തിന്റെ ഭാഗമായി പരിശീലന പരിപാടിയിൽ പങ്കെടുത്തവർ ജെറാൾഡൺ യോഗ ക്ലബ് അധ്യാപകരോട് തങ്ങളുടെ നന്ദി രേഖപ്പെടുത്തി. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനും, ജനങ്ങളുടെ ആന്തരിക ക്ഷേമം, മാനസികാരോഗ്യം, ആത്മീയ വളർച്ച എന്നിവയ്ക്കായി സമയവും അറിവും സ്വമേധയാ നൽകുന്ന ജെറാൾഡൺ യോഗ ക്ലബ് അധ്യാപകരെ ലഭിക്കുന്നത് വളരെ ഭാഗ്യമാണെന്നും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.

ശൈത്യകാലത്ത് ബുധനാഴ്ചകളിൽ വൈകുന്നേരം 5.30 നും ശനിയാഴ്ചകളിൽ രാവിലെ എട്ടുമണിക്കും QEII സെന്ററിലും വേനൽക്കാലത്ത് സ്റ്റോ ഗാർഡൻസിലെ ഔട്ട്ഡോറിലും എല്ലാ തലങ്ങളിലുമുള്ളവർക്ക് അനുയോജ്യമായ സൗജന്യ കമ്മ്യൂണിറ്റി യോഗ ക്ലാസുകൾ ക്ലബ് നൽകുന്നുണ്ടെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
AUSTRALIA

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ
AUSTRALIA

ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

September 19, 2026
എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട
AUSTRALIA

എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട

September 19, 2026
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

September 19, 2026
കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
Next Post
ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെയിരിക്കും, തുർക്കി നൽകേണ്ടി വരുന്നത് കനത്ത വില!

ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെയിരിക്കും, തുർക്കി നൽകേണ്ടി വരുന്നത് കനത്ത വില!

സ്വർണ്ണ ഖനനം  : ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം

സ്വർണ്ണ ഖനനം : ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം

കൊച്ചിയെ നടുക്കിയ ആക്രമണം: വടുതല സ്വദേശികളായ ദമ്പതികളുടെ നില ഗുരുതരം; ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്ത്

കൊച്ചിയെ നടുക്കിയ ആക്രമണം: വടുതല സ്വദേശികളായ ദമ്പതികളുടെ നില ഗുരുതരം; ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്ത്

‘അച്ഛനും അമ്മയും അവസാനമായി ഒന്ന് കെട്ടിപിടിക്കണം’; ബാങ്കിനുള്ളിൽ വെച്ച് കീടനാശിനി കഴിച്ച് ജീവനക്കാരിയായ യുവതി ജീവനൊടുക്കി

'അച്ഛനും അമ്മയും അവസാനമായി ഒന്ന് കെട്ടിപിടിക്കണം'; ബാങ്കിനുള്ളിൽ വെച്ച് കീടനാശിനി കഴിച്ച് ജീവനക്കാരിയായ യുവതി ജീവനൊടുക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist