കൊച്ചി : സഹോദരന്റെ ധനകാര്യ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ ” NEDSTAR ” ഗ്രൂപ്പ് ഫിനാന്‍സ് സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്നു സൂചന. പണം പിന്‍വലിക്കുവാന്‍ ദിവസേന കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു എന്നാണ് വിവരം. മതിയായ സാമ്പത്തിക അടിത്തറ ഒന്നും ഇല്ലാതെയാണ് 2016 ല്‍ “നെടുംപറമ്പില്‍ ഫിന്‍ സിണ്ടിക്കേറ്റ് ” എന്ന ഫിനാന്‍സ് സ്ഥാപനം ജയിംസ് തുടങ്ങിയത്. എറണാകുളം പൊന്നുരുന്തി, വൈറ്റില എന്നിവിടങ്ങളിലായി രണ്ടു ശാഖകളും തുടങ്ങി. വൈറ്റിലയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഇദ്ദേഹം വൈറ്റിലയിലേക്ക് പോകാതെ പൊന്നുരുന്തിയില്‍ ഒതുങ്ങിക്കൂടി. 2018 നവംബറില്‍ N.M. Nedumparambil Nidhi Ltd. എന്ന കമ്പനി ഇദ്ദേഹം രജിസ്റ്റര്‍ ചെയ്തു. അനിയന്‍ എന്‍.എം രാജുവിനെ പിന്നിലാക്കി കുതിക്കണം എന്ന അടങ്ങാത്ത ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും പണം അതിനു തടസ്സമായിരുന്നു. കിടപ്പാടം ബാങ്കില്‍ പണയപ്പെടുത്തിയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍പോലും നടത്തിയത്. 2019 ല്‍ ഒരു വനിതാ ജീവനക്കാരിയുടെ പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം പണയം വെക്കാന്‍ ജയിംസ് വാങ്ങിയെന്നാണ് വിവരം. പല വിഷയത്തിലും ഇദ്ദേഹം ബലഹീനനായിരുന്നു. ഇത് സംബന്ധിച്ച പല കഥകളും പ്രചരിക്കുന്നുണ്ട്.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുവാന്‍ പോലും ബുദ്ധിമുട്ടിയ എന്‍.എം ജയിംസിന് ഇന്ന് കേരളത്തിലും പുറത്തുമായി 200 ലധികം ശാഖകളുണ്ട്. ദുരൂഹമായ പല ഇടപാടുകളും ഇവിടെ നടക്കുന്നതായി സംശയിക്കുന്നു. ഇവരുടെ സ്വര്‍ണ്ണപ്പണയ ഇടപാടുകളില്‍ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ പണയംവെച്ച യഥാര്‍ഥ സ്വര്‍ണ്ണം നഷ്ടപ്പെടുമെന്ന ഭീതി പലര്‍ക്കുമുണ്ട്. യാതൊരു സാമ്പത്തിക അടിത്തറയുമില്ലാത്ത കുടുംബം പത്തോളം കമ്പിനികള്‍ രൂപീകരിക്കുകയും ഇതിലൂടെ നിക്ഷേപം സമാഹരിക്കുവാനും ലക്ഷ്യമിടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഈ രംഗത്തെ നിയമ വിദഗ്ദര്‍ പറയുന്നു. പരമാവധി നിക്ഷേപം സ്വീകരിച്ച് ഒടുവിൽ നിക്ഷേപകരെ പെരുവഴിയിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ചവറുപോലെ കമ്പനികൾ തട്ടിക്കൂട്ടിയതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. സാമ്പത്തിക അച്ചടക്കമുണ്ടായിട്ടുപോലും പല കമ്പനികളും തകരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ കുറെയേറെ കടലാസു കമ്പനികളുമായി നെടുംപറമ്പില്‍ എന്‍.എം ജയിംസ് എന്ന NEDSTAR ജെയിംസ് കേരളത്തിലെ നിക്ഷേപകരെ ലക്ഷ്യമിടുന്നത്. >>> തുടരും > ദുരൂഹതയുടെ ചുരുളുകള്‍ അഴിയുന്നു ….ജീവനക്കാരുടെയും നിക്ഷേപകരുടെയും വെളിപ്പെടുത്തലുകള്‍































