ഡനെഡന്‍: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് ജയം. ഡനെഡിന്‍, യൂണിവേഴ്‌സിറ്റി ഓവല്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 19 ഓവറില്‍ 141ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ആഡം മില്‍നെയാണ് മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ സ്‌കോര്‍ മറികടന്നു. 43 പന്തില്‍ 79 റണ്‍സുമായി ടിം സീഫെര്‍ട്ട് പുറത്താവാതെ നിന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സീഫെര്‍ട്ട്- ചാഡ് ബൗസ് (15 പന്തില്‍ 31) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. ചാഡിനെ, കശുന്‍ രജിത പുറത്താക്കി. ചാഡ് തുടങ്ങിവച്ചത് സീഫെര്‍ട്ട് ഏറ്റെടുക്കുകയായിരുന്നു. 43 പന്തുകള്‍ നേരിട്ട സീഫെര്‍ട്ട് ആറ് സിക്‌സും മൂന്ന് ഫോറും നേടി. ക്യാപ്റ്റന്‍ ടോം ലാഥം (30 പന്തില്‍ 20) പുറത്താവാതെ നിന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 106 റണ്‍സ് കൂട്ടിചേര്‍ത്തു.