Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഇന്ത്യൻ വേരുകൾ പൂർണമായി തള്ളി, ഒരു കൂറുമില്ലെന്ന് തുറന്നടിച്ച് നിക്കി ഹേലിയുടെ മകൻ; ‘എനിക്ക് എല്ലാം അമേരിക്ക മാത്രം’

by Kerala News Web Desk 04
November 29, 2025
in USA
0 0
A A
ഇന്ത്യൻ വേരുകൾ പൂർണമായി തള്ളി, ഒരു കൂറുമില്ലെന്ന് തുറന്നടിച്ച് നിക്കി ഹേലിയുടെ മകൻ; ‘എനിക്ക് എല്ലാം അമേരിക്ക മാത്രം’
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടണ്‍: തന്‍റെ ഇന്ത്യൻ വേരുകളെ പൂർണമായി തള്ളി ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി. കുടിയേറ്റത്തിലൂടെ അമേരിക്കയിലെത്തിയ കുടുംബത്തില്‍ നിന്നുള്ള നിക്കി ഇപ്പോൾ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ശക്തമായ നിലപാട് എടുക്കുന്നത് യുഎസിൽ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

24കാരനായ നളിൻ ഹേലിയുടെ ഇന്ത്യൻ വേരുകളിൽ നിന്ന് അകലം പാലിച്ചുകൊണ്ടുള്ള പ്രസ്താവനകളും, റിപ്പബ്ലിക്കൻ പാർട്ടി യുവതലമുറയുടെ ശബ്‍ദമാകത്തതിനെ വിമർശിച്ചുകൊണ്ടുള്ള കാര്യങ്ങളുമാണ് വാർത്തകളിൽ നിറയുന്നത്. അമേരിക്കയോട് മാത്രമാണ് തനിക്ക് കൂറെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ എച്ച് 1 ബി വിസ ഉൾപ്പെടെയുള്ള നിയമപരമായ കുടിയേറ്റം അവസാനിപ്പിക്കണമെന്നും നളിൻ ആവശ്യപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യൻ വേരുകൾ വേണ്ട; അമേരിക്കയാണ് എല്ലാം
പഞ്ചാബിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് നളിന്‍റെ മുത്തച്ഛൻ അജിത് സിംഗ് രൺധാവ. തുടര്‍ന്ന് ഒരു അക്കാദമിക് കരിയർ കെട്ടിപ്പടുക്കുകയും അമേരിക്കയിൽ തന്നെ തുടരുകയും ചെയ്തു. എന്നാൽ, തന്‍റെ കുടുംബ പശ്ചാത്തലത്തെ തന്നെ തള്ളിപ്പറയുന്ന രീതിയിലായിരുന്നു നളിന്‍റെ വാക്കുകൾ. “ഞാൻ അമേരിക്കയെ മാത്രമാണ് അറിഞ്ഞിട്ടുള്ളത്. ഞാൻ ഒരിക്കലും പോകാത്ത ഒരു രാജ്യത്തോട് എനിക്ക് ഒരു കൂറും ആവശ്യമില്ല” നളിൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എച്ച് 1 ബി വിസ നിലപാട്:
രാജ്യത്തെ സാമ്പത്തിക രംഗം ദുർബലമാകുമ്പോഴും അമേരിക്കക്കാരെ കമ്പനികൾ നിയമിക്കാത്തത് കുടിയേറ്റത്തെ എതിര്‍ക്കാനുള്ള വാദമാക്കി നളിൻ ഉയര്‍ത്തുന്നു. “നമ്മുടെ സ്വന്തം ആളുകളെ നിയമിക്കാതിരിക്കുകയും വിദേശ തൊഴിലാളികളെ ഇവിടെ കൊണ്ടുവരുന്നതും അർത്ഥശൂന്യമാണ്,” നളിൻ അഭിപ്രായപ്പെട്ടു. എച്ച് 1 ബി വിസകൾക്ക് നിരോധനമേർപ്പെടുത്തണമെന്നും നിയമപരമായ കുടിയേറ്റം പരിമിതപ്പെടുത്തണമെന്നും നളിൻ നേരത്തെ വാദിച്ചിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടി ‘എലൈറ്റുകൾക്ക്’ വേണ്ടി
‘ഫ്രസ്‌ട്രേറ്റഡ്’ ആയ ജെൻ സികളുടെ വക്താവായി സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് നളിൻ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി യുവജനതയുടെ ശബ്‍ദങ്ങൾ കേൾക്കുന്നതിൽ പരാജയപ്പെടുകയാണെന്നും, അമേരിക്കൻ തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് മുകളിൽ കോർപ്പറേറ്റ് എലൈറ്റുകളെയാണ് അവർ പ്രതിഷ്ഠിക്കുന്നതെന്നും നളിൽ കുറ്റപ്പെടുത്തി. യുവ റിപ്പബ്ലിക്കൻമാർക്കിടയിൽ സാമ്പത്തിക നിലപാടുകളിൽ മാറ്റം വരുന്നുണ്ട്. ഒരു സ്വതന്ത്ര വിപണി എന്നത് അടിസ്ഥാനപരമായി നിയമമില്ലാത്ത വിപണിയാണ് എന്ന ചിന്താഗതിയിലേക്ക് അവർ എത്തുന്നു. ഭവന പ്രതിസന്ധിയിലും ഇൻസൈഡർ ട്രേഡിംഗ് അഴിമതി എന്നിവയിൽ യുവജനങ്ങൾ ആശങ്കാകുലരാണ്.

ലിബർട്ടേറിയൻ നിയോ-ലിബറൽ മാർക്കറ്റ് ചിന്താഗതി തങ്ങൾക്ക് ഗുണം ചെയ്തിട്ടില്ലെന്ന് തന്‍റെ തലമുറ വിശ്വസിക്കുന്നതായി പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരിയായ നളിൻ പറയുന്നു. താൻ ക്രിസ്ത്യാനിയും പോപ്പുലിസ്റ്റും ദേശീയവാദിയുമാണ് എന്നും, തന്‍റെ ഈ കാഴ്ചപ്പാടുകൾ ജെൻ സി കൺസർവേറ്റീവുകൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മംദാനിയുടെ വിജയം യുവശക്തിയുടെ സൂചന
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റ് സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ജെൻ സി വോട്ടർമാരുടെ സ്വാധീനം കൊണ്ടാണെന്ന് നളിൻ ഹേലി പറയുന്നു. യുവതലമുറയുടെ ആശങ്കകൾ ഡെമോക്രാറ്റുകൾ ശ്രദ്ധിക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടി അത് ചെയ്യുന്നില്ലെന്നും നളിൽ കുറ്റപ്പെടുത്തി. “പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർക്ക് വ്യത്യസ്ത വഴികളുണ്ടെന്നേയുള്ളൂ, മംദാനിക്ക് വോട്ട് ചെയ്തവരും ഇതേ കാര്യങ്ങളാണ് പറയുന്നത്. ഡെമോക്രാറ്റുകൾ യുവജനങ്ങളെ കേൾക്കുന്നുണ്ട്, അത് റിപ്പബ്ലിക്കൻ പാർട്ടിയും ചെയ്യേണ്ട സമയമായി,” നളിൻ കൂട്ടിച്ചേര്‍ത്തു.

നളിൻ ഹേലിക്ക് നിലവിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ പദ്ധതിയില്ല. എങ്കിലും, തന്‍റെ തലമുറയ്ക്ക് മുൻ തലമുറകൾക്ക് ലഭിച്ച അതേ അവസരങ്ങൾ ലഭിക്കാൻ വേണ്ടി റിപ്പബ്ലിക്കൻ പാർട്ടിയെ സ്വാധീനിക്കാനാണ് നളിൻ ശ്രമിക്കുന്നത്. അമേരിക്കൻ തൊഴിലാളികൾക്ക് പ്രാധാന്യം നൽകുന്ന ക്രിസ്ത്യൻ ധാർമ്മികതയും അമേരിക്കൻ ദേശീയതയും സാമ്പത്തിക യാഥാർത്ഥ്യവും പാർട്ടി സ്വീകരിക്കണമെന്നാണ് നളിന്‍റെ ആവശ്യം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര
USA

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

August 11, 2026
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്
USA

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
Next Post
കടലിൽ നിറയെ പൊങ്ങിക്കിടക്കുന്ന പെട്ടികൾ, കാഴ്ച കണ്ട് ഞെട്ടി യാത്രക്കാർ; വീഡിയോ പുറത്ത്, സംഭവം തായ്‌ലൻഡിൽ

കടലിൽ നിറയെ പൊങ്ങിക്കിടക്കുന്ന പെട്ടികൾ, കാഴ്ച കണ്ട് ഞെട്ടി യാത്രക്കാർ; വീഡിയോ പുറത്ത്, സംഭവം തായ്‌ലൻഡിൽ

ആ തീയുടെ തുടക്കം; ഹോങ്കോങ്ങിലെ ടവറുകളിലേക്ക് തീ പടരുന്ന നാടകീയ നിമിഷം, ടൈംലാപ്സ് വീഡിയോ

ആ തീയുടെ തുടക്കം; ഹോങ്കോങ്ങിലെ ടവറുകളിലേക്ക് തീ പടരുന്ന നാടകീയ നിമിഷം, ടൈംലാപ്സ് വീഡിയോ

നേപ്പാളിന്‍റെ പുതിയ 100 രൂപ നോട്ടിലെ ഭൂപടം, ഇന്ത്യയെ പ്രകോപിപ്പിക്കുന്നു?

നേപ്പാളിന്‍റെ പുതിയ 100 രൂപ നോട്ടിലെ ഭൂപടം, ഇന്ത്യയെ പ്രകോപിപ്പിക്കുന്നു?

ഡിറ്റ് വാ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ഡിറ്റ് വാ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist