മെൽബൺ: കേരളം നിയമസഭ ഇലക്ഷൻ ഫലത്തെ അനുബന്ധിച്ച് OICC യുടെ നേതൃത്വത്തിൽ മെൽബണിൽ വിപുലമായ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. മേയ് 4-ന് Golden Castle Function Centre-ൽ നടന്ന പരിപാടി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും അരങ്ങേറി.

ഒഐസിസി ഓസ്ട്രേലിയ സ്ഥാപക പ്രസിഡന്റ് ശ്രീ ജോസ് എം ജോർജിന്റെ നേതൃത്വത്തിലായിരുന്നു വിക്‌ടറി ആഘോഷിച്ചത്. ഓ.ഐ.സി.സി ഓസ്ടേലിയ നാഷണൽ സെക്രട്ടറി ശ്രീ .മോൻസി വി ജോർജ് അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ആഘോഷങ്ങൾ രാത്രി 10 മണിവരെ നീണ്ടുനിന്നു. മെൽബണിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കോൺഗ്രസ് പ്രവർത്തകർ പരിപാടിയെ ഒരു വലിയ വിജയാഘോഷമാക്കി മാറ്റി. ഓ. ഐ.സി.സി ഓസ്സ്‌ട്രേലിയ വൈസ് പ്രസിഡൻ് റെയ്ഗൻ ജോസഫ് സ്വാഗതം പറഞ്ഞു.

ഇലക്ഷനിൽ വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ച ചടങ്ങിൽ നിരവധി നേതാക്കളും പ്രവർത്തകരും സംസാരിച്ചു. OICC Youth Coordinator സാമുവൽ ജോൺ നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ ആവേശം നിറഞ്ഞുനിന്ന അന്തരീക്ഷം പങ്കെടുത്തവർക്കെല്ലാം ഒരു ഉത്സവ പ്രതീതിയാണ് സമ്മാനിച്ചത്. ഒഐസിസി നേതൃത്വത്തിൽ ഇതുവരെ സംഘടിപ്പിച്ച പരിപാടികളിൽ ഏറ്റവും മികച്ചതും ശ്രദ്ധേയവുമായി ഈ വിജയാഘോഷം മാറിയതായി പ്രവർത്തകർ അഭിപ്രായപ്പെട്ടു.






























