സൗത്ത് അഡലൈഡ് : സൗത്ത് അഡലൈഡ് മലയാളി കമ്യൂണിറ്റിയുടെ 2025-ലെ ഓണാഘോഷം കോസ്ഗ്രോവ് ഹാൾ, ക്ലോവല്ലി പാർക്ക്, സൗത്ത് ഓസ്‌ട്രേലിയയിൽ വച്ച് നടത്തപ്പെട്ടു. സംഘടനയുടെ പതിനഞ്ചാമത്തെ വാർഷികത്തോടനുബന്ധിച്ചാണ് ഓണാഘോഷം നടന്നത്.
ഷിജു സെബാസ്റ്റ്യൻ (പ്രസിഡന്റ്) അധ്യക്ഷ പ്രസംഗത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. വിശിഷ്ടാതിഥികളായി സോയ് ബെറ്റിസൺ (മിനിസ്റ്റർ ഓഫ് മൾട്ടികൾച്ചറൽ, സൗത്ത് ഓസ്ട്രേലിയ), ലൗസി മില്ലർ ഫ്രോസ്റ്റ് (മെമ്പർ ഓഫ് ദി സൗത്ത് ഓസ്‌ട്രേലിയൻ ഹൗസ് ഓഫ് റെപ്രസന്ററ്റീവ്സ്), നാദിയ ക്ലാൻസി (മെമ്പർ ഓഫ് ദി സൗത്ത് ഓസ്‌ട്രേലിയൻ ഹൗസ് ഓഫ് അസംബ്ലി ഫോർ എൽഡേഴ്സ്), ജിങ് ലീ (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് സൗത്ത് ഓസ്‌ട്രേലിയ) എന്നിവർ പങ്കെടുത്തു. കൂടാതെ, ഷിബു പൗലോസ് (ഐഡിയൽ ലോൺസ്), ലീമ ഡേവിസ് (ബീയോണ്ട് ടൈൽസ്), സുജിത് സോമൻ (ജനറൽ സെക്രട്ടറി) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണാഘോഷത്തിന് മാവേലിയും ചെണ്ടമേളവും ദൃശ്യാനുഭവം നൽകി. വിവിധ തരത്തിലുള്ള കലാപരിപാടികൾ, 150 കുട്ടികളുടേയും മുപ്പതോളം മുതിർന്നവരുടെയും കലാപ്രകടനങ്ങൾ അരങ്ങേറി. പരിപാടിയോടനുബന്ധിച്ച് പായസ മത്സരം, പുസ്തക പ്രകാശനം എന്നിവയും സംഘടിപ്പിച്ചു. ഓണാഘോഷത്തിൽ പങ്കെടുത്ത എഴുനൂറ്റിയമ്പതോളം പേർ ഓണസദ്യയും ആസ്വധിച്ചു.