തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം 18ന് രാവിലെ 11ന് പുതുപ്പള്ളിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു. 3,000 കുട്ടികൾക്ക് 30 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ഗവർണർ വിതരണം ചെയ്യും. ഭവനരഹിതർക്ക് ഒരേക്കർ ഭൂമി നൽകുന്നതിന്റെയും പുതുപ്പള്ളി കൂരോപ്പട പഞ്ചായത്തിൽ സ്പോർട്സ് ഹബ് നിർമ്മിക്കുന്നതിനുള്ള 50 സെൻറ് സ്ഥലത്തിൻ്റെയും സമ്മതപത്രം ചടങ്ങിൽ കൈമാറും.
വൈകിട്ട് 3. 30ന് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ കോട്ടയത്ത് നിർവഹിക്കും. 4ന് മാമ്മൻ മാപ്പിള ഹാളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കുമെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.
14ന് ഉമ്മൻചാണ്ടി ചികിത്സ സഹായ പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂരിൽ നടത്തും. 15ന് പുതുപ്പള്ളി, വാകത്താന൦ പഞ്ചായത്തുകളിൽ ഉമ്മൻചാണ്ടി സ്മൃതിയാത്ര. ‘കുഞ്ഞൂഞ്ഞ് സ്നേഹ സ്പർശം’ എന്ന പേരിൽ 17, 18, 19 തീയതികളിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം. 17ന് കർണാടക സ്പീക്കർ യു.ടി. ഖാദർ നിർവഹിക്കും. 19ന് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടത്തും. പ്രതിപക്ഷ ഉപ നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
20ന് വെട്ടുകാട്, വട്ടിയൂർക്കാവ്, എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പ്. 21ന് ജില്ലാതല ബാഡ്മിൻറൻ ടൂർണ്ണമെൻറ്. 22ന് ഉമ്മൻചാണ്ടി സ്കോളർഷിപ്പ് വിതരണം മാസ്കറ്റ് ഹോട്ടലിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. 23ന് കൊല്ലത്ത് സംസ്ഥാനതല ബാഡ്മിൻ്റൻ ടൂർണമെന്റ് 22, 23, 24 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെൻ്റ്. ഉമ്മൻചാണ്ടിയുടെ പേരിൽ നിർമ്മാണം പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനം 25 ന് കന്യാകുമാരിയിൽ നടത്തും. ഓഗസ്റ്റ് 21 മുതൽ 23 വരെ മലപ്പുറത്ത് ഫുട്ബോൾ ടൂർണ്ണമെൻ്റ്. സെപ്റ്റംബർ എട്ടിന് ഉമ്മൻചാണ്ടി മെമ്മോറിയൽ എംഎൽഎ എക്സലൻസ് അവാർഡ് സമർപ്പണവും നടക്കും.