ബ്രിസ്ബേൻ: ഓഷീൻ ജോസഫ് ഓസ്‌ട്രേലിയയിലെ ദി യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാൻഡിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി. സ്ഫോടകവസ്തുക്കളുടെ വേപ്പർ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന കെമിക്കൽ സെൻസറുകളെ ഓപ്റ്റിക്സ് & സ്പെക്ട്രോസ്കോപിക് രീതികൾ ഉപയോഗിച്ച് വിശകലനം ചെയ്തതിലായിരുന്നു ഗവേഷണം കേന്ദ്രീകരിച്ചിരുന്നത്. ജോസഫ് പുത്തൻപുരയിലും ലിസി ജോസഫും അവരുടെ മാതാപിതാക്കളാണ്. ബ്രിസ്ബേനിൽ താമസിക്കുന്ന എൻജിനീയർ റേജിൻ ഫ്രാൻസിസ് ആണ് ഭർത്താവ്.































