ഓസ്‌ട്രേലിയയിലെ സംഗീത പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന “പക്കാ ലോക്കൽ ആനിവേഴ്സറി” പരിപാടിയുടെ ആദ്യഘട്ട ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ആഗസ്റ്റ് 1-ന് മെൽബണിലെ ബിൽബോർഡ്‌സിൽ വെച്ച് നടക്കുന്ന ഈ വാർഷികാഘോഷം നിങ്ങളുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു സായാഹ്നമാക്കി മാറ്റാൻ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്നു.
ലോകപ്രശസ്തരായ Tomorrowland, Ultra ഫെയിം “ടെഡ്ഡി ക്രീം” (Teddy Cream), മലയാളികളുടെ പ്രിയങ്കരനായ ജെസ്സി ഗിഫ്റ്റ് (Jassie Gift), കൂടാതെ റാപ്പ് സംഗീതലോകത്ത് തന്റേതായ ഇടം നേടിയ സിക്സ് എയിറ്റ് (Six Eight) എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ കലാകാരന്മാരെ ഉടൻ പ്രഖ്യാപിക്കും.
വർഷത്തിലെ ഏറ്റവും വലിയ ഈ സംഗീത പരിപാടിയുടെ ഭാഗമാകാൻ നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.































