പാരീസിലെ പൊതു വഴിയിൽ നിന്ന് കൊക്കെയ്ൻ വാങ്ങുന്നതിനിടയിൽ ഓസ്‌ട്രേലിയൻ ഹോക്കി ടീം അംഗം ടോം ക്രെയ്‌ഗിനെ പോലിസ് അറസ്റ്റ് ചെയ്തു. തീരെ കുറഞ്ഞ അളവിലുള്ള മയക്കുമരുന്നാണ് ക്രെയ്‌ഗിന്റെ പക്കൽ നിന്ന് കണ്ടെടുത്തത്. എന്നാൽ 17 കാരനായ വിൽപ്പനക്കാരനിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.
ഹോക്കി ടീമിലെ ഒരു കളിക്കാരൻ “കസ്റ്റഡിയിലാണെന്ന്” ഓസ്‌ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് പുറത്തിറങ്ങിയ താരം പത്രസമ്മേളനത്തിൽ തൻ്റെ പ്രവർത്തിയിൽ ക്ഷമാപണം നടത്തി.






























