ലോകവ്യാപകമായി രാജ്യാന്തര യാത്രയ്ക്ക് അംഗീകരിക്കപ്പെട്ടിരിക്കുന്ന ആധികാരിക രേഖയാണ് പാസ്പോർട്ടുകൾ. എന്നാൽ ഒരു നിശ്ചിത തുക ഫീസായി നൽകിയാണ് ഓരോ രാജ്യങ്ങളും പാസ്പോർട്ടുകൾ അനുവദിക്കുന്നത്. പാസ്പോർട്ടുകളുടെ വില എന്നത് ഓരോ വ്യക്തിയും പാസ്പോർട്ടിന് അപേക്ഷിക്കുന്ന രാജ്യത്തെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാമത് മെക്സിക്കോയാണ്. 19,481.75 രൂപയാണ് 10 വർഷം കാലാവധിയുള്ള മെക്സിക്കൻ പാസ്പോർട്ടിൻ്റെ ചെലവ്. മെക്സിക്കോയുടെ തന്നെ ആറ് വർഷം, നാല് വർഷം എന്നിങ്ങനെ കാലാവധിയുള്ള പാസ്പോർട്ടുകളാണ് ഏറ്റവും ചെലവേറിയ പാസ്പോർട്ടുകളുടെ പട്ടികയിൽ യഥാക്രമം ആദ്യത്തെ നാലും ഒമ്പതും സ്ഥാനത്തുള്ളത്. എന്നാൽ രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയൻ പാസ്പോർട്ടാണ്. 19047.14 രൂപയാണ് ഓസ്ട്രേലിയൻ പാസ്പോർട്ടിൻ്റെ വില.
*ലോകത്തെ ഏറ്റവും ചെലവേറിയ പത്ത് പാസ്പോർട്ടുകൾ*
* (പത്ത് വർഷം കാലാവധിയുള്ള പാസ്പോർട്ട്) 19481.75 രൂപ
* ഓസ്ട്രേലിയ-19047.14 രൂപ
* അമേരിക്ക- 13911.92 രൂപ
* മെക്സിക്കോ(ആറ് വർഷ കാലാവധിയുള്ള പാസ്പോർട്ട്)- 11125.32
* ന്യൂസിലാൻഡ്- 10663.70 രൂപ
* ഇറ്റലി- 10533.73 രൂപ
* കാനഡ- 9986 രൂപ
* ബ്രിട്ടൻ – 8754.76 രൂപ
* മെക്സിക്കോ (മൂന്ന് വർഷ കാലാവധിയുള്ള പാസ്പോർട്ട്)-8182.59 രൂപ
* ഫിജി- 7865.28 രൂപ
എന്നാൽ ലോകത്തിലെ ഏറ്റവും ചെലവ് കുറവുള്ള പാസ്പോർട്ട് യുഎഇയുടേതാണ്. 2024 ഏപ്രിലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുഎഇ പാസ്പോർട്ടിന് ചെലവാകുക 1493.73 രൂപയാണ്. ചെലവ് കുറവിൻ്റെ കാര്യത്തിൽ രണ്ടാമത് ഇന്ത്യയാണ്. 10 വർഷം കാലാവധിയുള്ള ഇന്ത്യൻ പാസ്പോർട്ടിൻ്റെ വില 1524.95 രൂപയാണ്. ഹംഗറിയും സ്പെയിനും അടക്കം ഏതാനും യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, സൗത്ത് ആഫ്രിക്ക അടക്കമുള്ളവയും കുറഞ്ഞ ചെലവിൽ പാസ്പോർട്ടുകൾ നൽകുന്ന രാജ്യങ്ങളാണ്.
*ലോകത്തെ ഏറ്റവും ചെലവ് കുറവുള്ള 10 പാസ്പോർട്ടുകൾ*
* യുഎഇ- 1493.73 രൂപ
* ഇന്ത്യ- 1524.95 രൂപ
* ഹംഗറി- 1749.43 രൂപ
* സൗത്ത് ആഫ്രിക്ക-2666.77 രൂപ
* കെനിയ-2713.18 രൂപ
* സ്പെയിൻ- (മുപ്പതോ അതിന് മുകളിലോ പ്രായമുള്ളവർക്ക്)- 2724.15 രൂപ
* പോളണ്ട്- 2938.51 രൂപ
* ബ്രസീൽ- 3060.03 രൂപ
* സ്വീഡൻ- 3241.47 രൂപ






























