സിഡ്നി: പെൻറിത് മലയാളി കൂട്ടായ്മ (PMK) പെൻറിത് ഇന്റർനാഷണൽ റെഗെറ്റ സെന്റെറിൽ വെച്ച് ഇന്നലെ (2025 ഓഗസ്റ്റ് 2 ശനിയാഴ്ച) നടത്തിയ വള്ളം കളി മത്സരത്തിൽ പറക്കും ചുണ്ടൻ വിജയികളായി.
2023 – ൽ സിഡ്‌നിയിൽ ആദ്യമായി വേൾഡ് മലയാളി കൗൺസിൽ നടത്തിയ വള്ളം കളി മത്സരത്തിലും കഴിഞ്ഞ വർഷം PMK യുടെ പെൻറിത് വള്ളം കളി മത്സരത്തിലും നേരിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പറക്കും ചുണ്ടൻ 2025 – ൽ വിജയം ലക്‌ഷ്യം വെച്ച് ആറ് മാസത്തോളം ചിട്ടയായി നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായാണ് മിന്നും വിജയം നേടാനായതെന്ന് പറക്കും ചുണ്ടൻ ടീം മാനേജ്‌മന്റ് അറിയിച്ചു.
ഇക്കഴിഞ്ഞ ആറ് മാസത്തിനിടയിൽ കടുത്ത തണുപ്പും മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങളെ പോലും മറികടന്ന് ആഴ്ചയിൽ രണ്ടു ദിവസം വീതം നടത്തിയ പരിശീലനം വിജയം കണ്ടതിന്റെ ആഹ്ളാദത്തിലാണ് ടീമംഗങ്ങളും കുടുംബാംഗങ്ങളും പറക്കും ചുണ്ടൻ ആരാധകരും. മത്സര ശേഷം ക്വാകേഴ്സ് ഹില്ലിൽ വെച്ച് വിജയാഘോഷവും നടത്തിയതിനു ശേഷമാണ് ടീമംഗങ്ങളും കുടുംബാംഗങ്ങളും പിരിഞ്ഞത്.
രണ്ടാം സ്ഥാനം മിന്നൽ ചുണ്ടനും (MRT), മൂന്നാം സ്ഥാനം കണ്ണൻ സ്രാങ്കും കരസ്ഥമാക്കി.
ടീം മാനേജർ – അജയ് ജോസ്, ടീം ക്യാപ്റ്റൻ – അജിത് വര്ഗീസ്, ടീം അംഗങ്ങൾ – ആശിഷ് തോമസ്, റെക്സ് ജോസ് പുല്ലൻ, ദിപു ജോസ്, ജിതിൻ ജോസഫ്, ലിസോ മാണി ജോസഫ്, ജെറീഷ് ജേക്കബ്, സോണൽ സുരേഷ്, നിബു ടോം, ഡെറിക് അലക്സ്, അജോമോൻ സെബാസ്റ്റ്യൻ, ഡിനോ വിൽസൺ, അനീഷ് ഗോപുരത്തിങ്കൽ, ജയ്ജിൻ ജോസ്, കെൽവിൻ പി ജോസി, ടോം ബാസ്റ്റിൻ, ജോസി മാത്യു.































