ശിവഗിരി ഗുരുധർമ്മപ്രചാരസഭയുടെ അംഗീകാരത്തോടുകൂടി പെർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ആസ്ട്രേലിയ യൂണിറ്റ് നമ്പർ 2134 വിഷു ആഘോഷം കാന്നിങ്ടണിൽ പൂർവാധികം ഗംഭീരമായി ആഘോഷിച്ചു
കേരളീയരുടെ വിളിവെടുപ്പ് ഉത്സവമായ വിഷു ശ്രീനാരായണ ധർമ്മ സംഘടനകൾ പാലിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ ഗുരുകല്പന അനുസ്സരിച്ചു ആഡംബരങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ലളിതമായി ആഘോഷിച്ചു. അരുവിപ്പുറം ക്ഷേത്രം മഠം അധിപതി സ്വാമി സാന്ദ്രആനന്ധ വിഷു സന്ദേശം നൽകി. സിഡ്നിയിൽ നടന്ന അത്യാഹിതത്തിൽ ജീവൻ നഷ്ടമായവർക്കു ആദരം അർപ്പിച്ചുകൊണ്ടുതുടങ്ങിയ പരിപാടികൾ വിഷുക്കണി, വിഷുക്കൈനീട്ടം തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ കേരളത്തനിമയോടുകൂടി നടത്തുവാൻ സാധിച്ചു.
ദൈവദശകാലാപനത്തിനുശേഷം സേവനം പ്രസിഡന്റ് ശ്രീ ജയകുമാർ വാസുദേവന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉത്ഘാടനപരിപാടി കുട്ടികളുടെ അവതരണത്തോടുകൂടി ആരംഭിച്ചു . സേവനം ആസ്ത്രേലിയ സെക്രട്ടറി ശ്രീ സുമോദ്കുമാർ സ്വാഗതവും ബഹുമാനപ്പെട്ട സിറ്റി ഓഫ് അർമ്മഡെയ്ൽ കൗൺസിലർ ശ്രീ ജിബി ജോയ് ജെ. പി. ആഘോഷപരിപാടിടുടെ ഔദ്യോഗിക ഉത്ഘാടനകർമ്മവും നിർവ്വഹിച്ചു. എത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ ഓഫ് വെസ്റ്റേൺ ആസ്ത്രേലിയ പ്രസിഡന്റ് ശ്രീമതി സാധന ബോസ്, ഹിന്ദു കൗൺസിൽ ഓഫ് വെസ്റ്റേൺ ആസ്ത്രേലിയ സെക്രട്ടറി ശ്രീ ബിജുകുമാർ പ്രഭാകരൻ തുടങ്ങിയവർ ആശംസ പ്രഭാഷണം നിർവഹിച്ചു.
സേവനം ആസ്ത്രേലിയ ഖജാൻജി ശ്രീ പ്രവീൺ സുധാകരൻ കൃതഞ്ജത രേഖപ്പെടുത്തി. ശ്രീനാരായണ ധർമ്മ പരിപാലനയോഗം ജഗതി ശാഖ സെക്രട്ടറി ശ്രീ സുധാകരൻ അവർകളെ യോഗത്തിൽ ആദരിച്ചു. സേവനം വനിതാവേദി പ്രവർത്തകർ തയ്യാറാക്കിയ വിഭവസമൃദ്ധമായ നാടൻ സദ്യ ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി. ആഘോഷപരിപാടികൾ 5 മണിയോടുകൂടി പര്യവസാനിച്ചു.