മാൾട്ടയിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഗോസോയിലെ (Gozo) ക്സ്ലെൻഡി താഴ്‌വരയിലെ (Xlendi Valley) ബുട്ടീക് ഹോട്ടൽ, 9 മുറികൾ കൂടി നിർമിക്കാൻ പ്ലാനിംഗ് അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചു.നിയമപ്രകാരം വികസന പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമുള്ള ODZ (Outside Development Zone) മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ, സെമി-ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ലോർ, അപ്പർ-ഗ്രൗണ്ട് ഫ്ലോർ എന്നിങ്ങനെ മൂന്ന് നിലകളിലായാണ് പുതിയ മുറികളും ഇൻഡോർ പൂളും വിഭാവനം ചെയ്യുന്നത്. വർഷങ്ങളായുള്ള ഘട്ടങ്ങളായുള്ള വികസനത്തിലൂടെ (Piecemeal transformation) ഒരു ചെറിയ താമസസ്ഥലം 18 മുറികളുള്ള ഹോട്ടലായി മാറിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വികസനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
‘Natura 2000’ സ്പെഷ്യൽ ഏരിയ ഓഫ് കൺസർവേഷൻ മേഖലയിൽ ഉൾപ്പെടുന്ന ഈ താഴ്‌വരയിൽ കൂടുതൽ നിർമാണം നടത്തുന്നത് മണ്ണിടിച്ചിലിനും പാരിസ്ഥിതിക നാശത്തിനും കാരണമാകുമെന്ന് ‘നാച്ചുറൽ ഹെറിറ്റേജ് അഡ്വൈസറി കമ്മിറ്റി’ (NHAC) മുന്നറിയിപ്പ് നൽകി. പരിസ്ഥിതി സംരക്ഷണ ഡയറക്ടറേറ്റ് ശക്തമായ എതിർപ്പ് അറിയിച്ച ഈ നിർമാണ പ്രവർത്തനത്തിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്.ചുരുക്കത്തിൽ, നിയമപരമായ ലൂപ്പുകളിലൂടെ (Loop holes) ഒരു ചെറിയ വീടിനെ ഘട്ടംഘട്ടമായി വൻകിട ഹോട്ടലാക്കി മാറ്റുന്ന മാൾട്ടയിലെ നിർമാണ രീതിക്കെതിരെയാണ് ഇപ്പോൾ വലിയ ജനവികാരവും പാരിസ്ഥിതിക പ്രതിഷേധവും ഉയരുന്നത്.






























